Novel

നിൻ വഴിയേ: ഭാഗം 53

രചന: അഫ്‌ന

ദീപു രാവിലെ തന്നെ ഒരു പീച് കളർ ഷർട്ടും മുണ്ടും ഉടുത്തു കുളിച്ചു ഒരുങ്ങി ബൈക്ക് എടുക്കാതെ പോകുന്നത് കണ്ടാണ് അമ്മ വരുന്നത്.

“നീ എങ്ങോട്ടാ മോനെ രാവിലെ……. ബൈക്കും എടുക്കുന്നില്ലേ ”

“ഞാൻ അമ്പലത്തിൽ പോയിട്ട് വരാം, മനസ്സിന് ഒരു സമാധാനം കിട്ടുന്നില്ല. അമ്മയെ പോയി കണ്ടാൽ തന്നെ പകുതി കുറയും “അവൻ ചിരിക്കാൻ ശ്രമിച്ചു.അവന്റെ മുഖത്തെ നിഷ്കളങ്കത കണ്ടു അമ്മ വത്സല്യത്തോടെ അവന്റെ കവിളിൽ തലോടി.

“മോൻ പോയിട്ട് വാ…..”

അവൻ അമ്മയോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി. ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങിയതും തൻവിയുടെ അച്ഛൻ വരുന്നതും ഒരുമിച്ചായിരുന്നു. പക്ഷെ എന്നും തന്നെ കാണുമ്പോൾ ഓടി വന്നു പുണരുന്ന ദീപുവിനെ അല്ല അയാൾ കണ്ടത്. ഒരു പരിചിത ഭാവത്തിൽ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു അവൻ വേഗം മുണ്ടിന്റെ ഒരറ്റം പിടിച്ചു നേരെ നടന്നു.

അതായാളിൽ വേദന നിറച്ചു…. ഈ പ്രശ്നത്തിന് ശേഷം അജയും ഇഷാനിയും തങ്ങളോട് രണ്ടു പേരോടും ഇതേ പെരുമാറ്റം തന്നെയാണ്. അമ്മയും ഇപ്പോ പഴയ പോലെ സംസാരിക്കുന്നില്ല….. തനുവിനെ ഓർത്തു കരയും ഇഷാനിയോട് അല്ലാതെ വേറെ ആരോടും സംസാരിക്കില്ല…..

ആകെ വീട്ടിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു, തൻവിയെ ആരെക്കാളും കൂടുതൽ സ്നേഹിച്ച തനിക്ക് എവിടെ തെറ്റ് പറ്റിയെന്ന് ആ അച്ഛന് കണ്ടെത്താൻ കഴിഞ്ഞില്ല….

“മോനെ……”അയാൾ ഇടരുന്ന സ്വാരത്തിൽ അവനെ വിളിച്ചു.

നടന്നു പോയി കൊണ്ടിരുന്ന ദീപു പെട്ടന്ന് നിശ്ചലനായി……അയാൾ അവന്റെ അടുത്തേക്ക് വന്നു അവന് അഭിമുഖമായി നിന്നു.

“മോന് എന്നോട് ഇപ്പോഴും ദേഷ്യം ആണോ?”

“എനിക്ക് എന്തിനാ അങ്കിളിനോട്‌ ദേഷ്യം “അവൻ മുഖത്തേക്ക് നോക്കാതെ നേരെ നോക്കി പറഞ്ഞു.

“അച്ഛൻ എന്നുള്ളത് ഇപ്പോ അങ്കിൾ ആയി അല്ലെ മോനെ “അയാൾ നിസ്സഹായതയോടെ ചോദിച്ചു.

എന്തോ ആ ചോദ്യം അവനെ നിസ്സഹായനാക്കി… ദീപു വേദനയോടെ മുൻപിൽ നിൽക്കുന്ന മനുഷ്യനെ നോക്കി….. പഴയ പ്രസന്നത നഷ്ടപെട്ടിരിക്കുന്നു.സ്വാരത്തിലെ ഗംഭീരം പോലും ഇല്ല…….

“അച്ഛാ ഞാൻ….”

“വേണ്ട മനസ്സിലാകുന്നുണ്ട്. എല്ലാവരും കൂടെ ഞങ്ങളെ ശിക്ഷിക്കുവാണല്ലോ.
അനുഭവിക്കാൻ ഞങ്ങൾ അർഹരുമാണ്…… അല്ലെ മോനെ “ദീപുവിന് അതിന് ഉത്തരം ഇല്ലായിരുന്നു. അവൻ തല താഴ്ത്തി.

“എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ മോനെ,…. എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട.
അച്ഛനോടുള്ള ദേഷ്യം മാറുമ്പോൾ ഒന്ന് വിളിക്കാൻ എങ്കിലും പറയണേ…… എന്റെ മോളുടെ ശബ്ദം കേൾക്കാതെ ആ വീട്ടിൽ ഇരിക്കാൻ കഴിയുന്നില്ല.”അയാളുടെ ഹൃദയം വിങ്ങുന്നത് മുൻപിൽ നിൽക്കുന്ന ദീപുവിന് തിരിച്ചറിയാൻ കഴിഞ്ഞു.
പക്ഷെ ഒന്നും പറയാൻ വയ്യ….

“മോന് ബുദ്ധിമുട്ടായി അല്ലെ….. എങ്ങോട്ടാ രാവിലെ തന്നെ “അയാൾ നിറഞ്ഞ കണ്ണ് തുടച്ചു ചിരിയോടെ തിരക്കി.

“ഞാൻ അമ്പലം വരെ ”

“എങ്കിൽ ശരി, മോന്റെ കാര്യം നടക്കട്ടെ.അച്ഛൻ പോകുവാ “അയാൾ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ദീപു നിരാശയോടെ അയാൾ പോകുന്നതും നോക്കി അങ്ങനെ നിന്നു.

ആരെ കൂടെ നിൽക്കും എന്നവന് അറിയില്ലായിരുന്നു…

ദീപു അമ്പലത്തിലേക്ക് കയറാൻ നിൽക്കുമ്പോയാണ് അഭിയുടെ ബുള്ളറ്റ് അവിടെ നിർത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്…….. ഇവിടെ വെച്ചൊരു സംസാരം വേണ്ടെന്ന് വെച്ചു തിരിച്ചു നടക്കാൻ ഒരുങ്ങിയപ്പോയാണ് ആൽത്തറയിൽ കമിഴ്ന്നു കിടക്കുന്ന രൂപത്തിൽ അവന്റെ നോട്ടം ചെന്നെത്തിയത്.

ദീപു സൂക്ഷിച്ചു നോക്കി, തൻവി എന്നെഴുതിയ നിശ്ചയത്തിന്റെ റിങ് കണ്ടപ്പോൾ അത് അഭിയാണെന് മനസ്സിലായി.ദീപുവിന് അവനെ വിളിക്കണം എന്നുണ്ടായിരുന്നു…
പക്ഷേ എന്തോ അവനെ പുറകിലേക്ക് വലിക്കുന്ന പോൽ തിരിച്ചു നടക്കാൻ ഒരുങ്ങി.

“ആഹാ ആരിത് ദീപു മോനോ? കുറച്ചായല്ലോ ഈ വഴിക്ക് വന്നിട്ട് ”
പുറകിൽ നിന്ന് പൂജാരിയുടെ ശബ്ദം കേട്ട് അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“കുറച്ചു തിരക്കുണ്ടായിരുന്നു,….അതാ വരാൻ വൈകിയേ “അവൻ പതർച്ച മാറ്റി പുഞ്ചിരിച്ചു.

“മ്മ്, ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങുന്നത് നല്ലതാ….”

“വരാം ”

“പിന്നെ അഭി ഇന്നലെ വീട്ടിലേക്ക് പോയിട്ടില്ലേ “അയാൾ പെട്ടന്ന് സംശയത്തോടെ ആൽത്തറയിൽ കിടന്നുവനെ നോക്കി.

“പോയില്ലെന്നോ “ദീപു ഞെട്ടി.

“അതേ,… ഇന്നലെ രാത്രി ഇവിടെ കിടക്കുന്നത് കണ്ടു. ചോദിച്ചപ്പോൾ വെറുതെ വന്നതെന്ന് പറഞ്ഞു.ഞാൻ പുലർച്ചെ വരുമ്പോഴും അതേ കിടപ്പ് തന്നെ….. ഈ മഞ്ഞും കൊണ്ടു കിടന്നു വല്ല അസുഖവും വരില്ലേ.”

“ഞാൻ വിളിച്ചോളാം……”

“എന്നാ ശരി “അദ്ദേഹം അവിടുന്ന് നടന്നു.

ദീപു വീണ്ടും ധർമ്മ സങ്കടത്തിൽ അകപ്പെട്ടു… തണുത്തു മരവിച്ചു കിടക്കുന്നവനേ ഉറ്റു നോക്കി കൊണ്ടു അവന്റെ അടുത്തേക്ക് നടന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നേരം വെളുത്തതൊന്നും തൻവി അറിഞ്ഞിരുന്നില്ല… രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന് ഇപ്പോഴും ഓർമ ഇല്ല. തല നല്ല പോലെ പെരുക്കുന്നുണ്ട്.

അവൾ വാഷ് റൂമിൽ ചെന്നു വായും മുഖവും കഴുകി ഡോർ തുറന്നു.തുറക്കുമ്പോൾ തന്നെ കാണുന്നത് അടുക്കളയിൽ തിരക്കിട്ട് പണി ചെയ്യുന്ന നിതിനെയാണ്……

“Good മോർണിംഗ്,”നിതിൻ കൈ കാണിച്ചു.

“മോർണിംഗ് ഏട്ടാ,…..”അവൾ നേർത്ത പുഞ്ചിരിയോടെ അങ്ങോട്ട് വന്നു.

“എങ്ങനെയുണ്ടായിരുന്നു ഇവിടുത്തെ സഹവാസം… ഉറക്കം റെഡിയായോ “ഓംലറ്റ് അടിക്കുന്നതിനിടയിൽ ചോദിച്ചു.

“കുഴപ്പമില്ല….ഞാൻ ചെയ്യാം, ഏട്ടൻ അങ്ങോട്ട് മാറി നിൽക്ക് ”

“മിണ്ടാതെ അങ്ങോട്ട് മാറി നിൽക്ക്. ഇതൊക്കെ എനിക്ക് പുഷ്പം പോലെയാ. ഇത്‌ കഴിച്ചു വേഗം ഒരുങ്ങിക്കോ,നമുക്ക് ഷോപ്പിംഗിന് പോകാം “അവൻ ബ്രെഡും ഓംലറ്റും എടുത്തു ഹാളിൽ വന്നിരുന്നു. അടുത്തുള്ള കോഫിയും എടുത്തു തൻവിയും പുറകെ വന്നു.

“പക്ഷെ ഇത് മുഷിഞ്ഞു സ്മെൽ അടിക്കുന്നുണ്ട് “അവൾ തന്റെ വസ്ത്രത്തിലേക്ക് നോക്കി പറഞ്ഞു.

“അതൊന്നും വിഷയമല്ല. തല്ക്കാലത്തിന് എന്റെ ഏതെങ്കിലും ഒരു ടീഷർട്ടും പാന്റും എടുത്തു അഡ്ജസ്റ്റ് ചെയ്തോ. ഇപ്പോ എല്ലാവർക്കും ഒരുപോലെ ആയതു കൊണ്ടു മനസ്സിലാവില്ല “അവൻ പറയുന്നത് കെട്ട് അവൾ ആശ്ചര്യത്തോടെ നോക്കി.

“വാ പൊളിച്ചു നിൽക്കാതെ വേഗം കഴിക്ക് കുരിപ്പേ,…. ചിലപ്പോൾ ജ്യോതി നാളെയോ പിറ്റേ ദിവസമോ എത്തും. അങ്ങനെ ആണെങ്കിൽ നിനക്ക് അങ്ങോട്ട് മറാം. അത് പോരെ “അവൻ ചോദിച്ചതിന് ഭാവ ഭേദമില്ലാതെ അതേയെന്ന് തലയാട്ടി.

“നീ ഇതെന്താടി ഇങ്ങനെ നട്ടെല്ല് പൊട്ടിയ പോലെ ഒരുമാതിരി കുനിഞ്ഞിരിപ്പ്. നേരെ നിവർന്നു ഇരുന്നേ…… രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം കലങ്ങി തെളിയും. അത് വരെ വെയിറ്റ് ചെയ്യ്. അല്ലാതെ ഇങ്ങനെ ഒടിഞ്ഞു തൂങ്ങി ഒന്നും കഴിക്കാതെ ഇരുന്നിട്ട് എന്ത് കാര്യം “അവൻ അത്രയും പറഞ്ഞിട്ടും അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലായിരുന്നു.

ഇപ്പോഴും അഭിയിൽ ചുറ്റപ്പെട്ട് തന്നെയാണ്…അവനൊപ്പമുള്ള ഓരോ നിമിഷവും അവൾക്ക് അത്രയും പ്രിയപ്പെട്ടതാണ്, അവന്റെ കരുതൽ പ്രണയം, വാത്സല്യം…. ഒരുപാട് പ്രണയിച്ചു നടന്നില്ലെങ്കിൽ പോലും കുറച്ചു നിമിഷം കൊണ്ടു എല്ലാം നൽകിയിരുന്നു.പക്ഷെ ഇപ്പോ അതെല്ലാം ചീട്ട് കൊട്ടാരം പോലെ തകർത്തു കളഞ്ഞു. എന്നിട്ടും എന്തിനാണ് എന്റെ ഹൃദയം ഇങ്ങനെ വിങ്ങുന്നത്? ഉത്തരമില്ല……

“തൻവി…… ഡി തൻവി….. “നിതിൻ ഉറക്കെ വിളിച്ചതും ഷോക്കേറ്റ പോൽ അവൾ ചിന്തയിൽ നിന്നുണർന്നു.

“നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല, ഞാൻ റെഡിയാകാൻ പോകുവാ.വേഗം ചെന്നു റെഡിയാവ്.കയ്യിൽ make-up സാധനങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടു വേഗം ഒരുക്കം കഴിയുമല്ലോ.”
നിതിൻ  മുറിയിലേക്ക് പോയി തന്റെ ഒരു ഓവർ size ടീഷർടും കാർഗോ പാന്റും എടുത്തു കൊടുത്തു.

“ഇപ്പോ ഇട്ടേന്ന് വെച്ചു എടുക്കാൻ ഒന്നും തരില്ല, എനിക്ക് തന്നെ തിരിച്ചു തന്നേക്കണം “അവൻ പറയുന്നത് കെട്ട് തൻവി ചിരിയോടെ തലയാട്ടി.

തൻവിയുടെ ഈ പെരുമാറ്റം നിതിനിൽ നിരാശ നിറച്ചു… ഇവൾ ഇങ്ങനെ അല്ലായിരുന്നു. എന്ത് പറഞ്ഞാലും ചിരിയോടെ മറുപടി പറഞ്ഞു കൊണ്ടിരിക്കും. ഒരൊറ്റ ദിവസം കൊണ്ടു അവളിൽ വന്ന മാറ്റം അവനെയും അത്ഭുതപ്പെടുത്തി. അഭിയോടും ദീപ്തിയോടുമുള്ള ദേഷ്യം അവനിലും നിറഞ്ഞു.

അൽപ്പ സമയം കൊണ്ടു രണ്ടു പെരും മാളിൽ എത്തി…..

അവിടെ എത്തിയിട്ടും അവളിൽ പ്രതേകിച്ചു ഒരു മാറ്റവും വന്നില്ല. ആകെ ഒരു തണുത്ത പെരുമാറ്റം… ആർക്കോ വേണ്ടി ഡ്രസ്സ്‌ എടുക്കുന്ന പോലെ. ഇതെല്ലാം കണ്ടു നിതിന് എന്ത് പറയണമെന്നറിയാതെ അപ്പുറത്ത് ചെന്നിരുന്നു…..

ജ്യോതി കാളിങ്…… നിതിന്റെ ഫോൺ ശബ്‍ദിച്ചതും നിതിൻ ആശ്വാസത്തോടെ ഫോൺ എടുത്തു.

“ഹലോ ഏട്ടാ…..”

“നീ വിളിച്ചത് നന്നായി കൊച്ചേ, ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിച്ചേനെ “നിതിൻ ഒരു സൈഡിൽ പുറത്തേക്ക് കണ്ണ് നട്ടിരിക്കുന്ന തൻവിയെ ദയനീയമായി നോക്കി പറഞ്ഞു.

“എന്താ കാര്യം, തൻവിയ്ക്ക് എന്തെങ്കിലും “അവൾ സംശയത്തോടെ ചോദിച്ചു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!