Kerala

വീണ്ടും നിപ: മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. രോഗം സ്ഥിരീകരിച്ചവരിൽ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ലാബിലേക്ക് സ്ഥിരീകരണത്തിന് സാമ്പിൾ അയച്ചിട്ടുണ്ട്

സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. മൂന്ന് ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകി. 26 കമ്മിറ്റികൾ വീതം മൂന്ന് ജില്ലകളിൽ രൂപീകരിച്ചു.

സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിന്റെ സഹായം തേടും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. പബ്ലിക് അനൗൺസ്‌മെന്റ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Related Articles

Back to top button
error: Content is protected !!