Novel

നിശാഗന്ധി: ഭാഗം 23

രചന: ദേവ ശ്രീ

കരളിന്റെ നോവറിഞ്ഞാൽ കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങൾ മുകിലായി മാറുമോ
നീയെന്തിനെൻ സ്വപ്നമായ് ദേവീ
കന്നിമഴ പോലീ സ്നേഹം
കുന്നിമണി പോലീ മോഹം

🎶🎶🎶🎶🎶

ഒരു നാളറിയും നീയെന്റെ ദേവരാഗം
തിരിയായ് തെളിയും അതിലെന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീർപ്പോളയായ്
🎶🎶🎶🎶🎶

ഹോം തിയേറ്ററിൽ മുഴുങ്ങി കേൾക്കുന്ന പാട്ടിന്റെ ഈണത്തിൽ മുഴുകിയിരുന്നു മഹിയും ശ്രീനന്ദയും…..
ശ്രീനന്ദ ഗാനഗന്ധർവ്വന്റെ ശബ്ദമസ്വാദനത്തിലായിരുന്നുവെങ്കിൽ മഹി അവന് വേണ്ടി എഴുതിയ വരികൾ പോലെ മുഴുകി നിന്നു….

ആറു മാസങ്ങൾ ആറു ദിവസങ്ങൾ പോലെ കടന്നു പോയി…
ആറു മാസം കൊണ്ടു ശ്രീനന്ദക്ക് മഹിയോടുള്ള സമീപനത്തിൽ വലിയ വ്യത്യാസം ഉണ്ട്…
അവൻ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായി മറുപടി പറയും….
അവനോട് ഓരോ കാര്യങ്ങൾ ചോദിക്കും…
ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും…
അവളുടെ മാറ്റങ്ങളിൽ മഹി മനസറിഞ്ഞു സന്തോഷിച്ചു…
ശ്രീനന്ദ അവനുമായി കൂടുതൽ അടുക്കുന്നുവെന്ന് തോന്നി….

അന്നൊരു ഞായറാഴ്ചയായിരുന്നു…
“ശ്രീ….
എന്താടോ സ്പെഷ്യൽ…?”
മഹി ടേബിളിലിരുന്നു ചോദിച്ചു…..

” ഇന്ന് സ്പെഷ്യൽ തലശേരി ദം ബിരിയാണി… ശ്രീനന്ദ പാത്രം മുന്നിൽ കൊണ്ടു വെച്ചു….

” ഓഹ്… വേഗം താ… മണം സഹിക്കാൻ വയ്യാ…. ”
മഹിയുടെ വാക്കുകളിലെ ദൃതി അവളുടെ പ്രവർത്തിയിലുമുണ്ടായിരുന്നു…..

അവന് ഭക്ഷണം വിളമ്പി കൊടുത്ത ശേഷം അവനെതിരെയുള്ള കസേരയിലിരുന്നവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി…
അവൻ പറയുന്നതിനും ചോദിക്കുന്നതിനും മുക്കിയും മൂളിയുമുള്ള സംസാരങ്ങൾ….

അവൻ അത് ഏറെ ആസ്വദിക്കുന്ന നിമിഷങ്ങളാണ്….

ഈ ഒരുവൾക്ക് വേണ്ടിയാണ് ഈ കാത്തിരിപ്പെല്ലാം…
ഇവളുടെ ഉള്ളിൽ താനുണ്ടെന്നരിയുന്ന നിമിഷം അവൻ അവളോട് മനസ് തുറക്കും…
ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഇവൾ മാത്രം മതി….
ആരോഹിയുമായി വേർപിരിയണം…
അവൾക്ക് ഫുൾ ടൈം ലൈഫ് സെറ്റിൽമെന്റ് കൊടുക്കണം….
പിന്നെ ഞങ്ങൾ മാത്രമായി ഒരു ലോകം…
എന്തിനാണ് പെണ്ണെ എന്റെ മനസ്സിങ്ങനെ നിന്നെ ഇത്രമേൽ കൊതിക്കുന്നത്…
മറ്റുള്ളവരിൽ ഇല്ലാത്ത എന്ത്‌ പ്രത്യേകതയാണ് നിനക്ക് ഉള്ളത്….
ഇഷ്ട്ടമാണ്…
ഒത്തിരി ഇഷ്ട്ടമാണ്…..
ഭക്ഷണം കഴിച്ചു ശ്രീനന്ദ കൊടുത്ത ഐസ്ക്രീം നുണഞ്ഞു കൊണ്ടൊരിക്കെ മഹിയുടെ ഫോൺ ബെല്ലടിച്ചു….

” അമ്മേ…. ”

” എന്താ മഹി… നിന്റെ ലീവിന്റെ കാര്യം…? ”

” കൊടുത്തിട്ടുണ്ട്….. മിക്കവാറും കിട്ടും…”

 

” കിട്ടണം….
അടുത്ത ആഴ്ചയിലാണ് കോടതി വിധി വരുന്നത്….
ഇനി വെറും എട്ട് ദിവസം…
ആ കൂപ്പിരിക്കുന്നത് സ്ഥലം ഒന്നരകോടിയോളം വരും….
ഇതുവരെയും അവരുടെ ഭാഗത്തു നിന്നും യാതൊരു അനക്കവുമില്ല..ഇനിയൊട്ട് അനങ്ങാനും പോകുന്നില്ല…
നിന്റെ അച്ഛന്റെ സ്വപ്നമാണ് ആ സ്ഥലം…
ആ സ്ഥലത്തിന്റെ ഇടയിലാണ് നിന്റെ അച്ഛൻ….”.
അവരോന്ന് നിർത്തി….

” ആ സ്ഥലം അവരുടെതാണെങ്കിലും അതെനിക് തന്നെ എനിക്ക് വേണം… നിന്റെ അച്ഛന്റെ സ്വപ്നമാണ്…..”

മഹേശ്വരിയമ്മയുടെ കണ്ണുകളിൽ പകയെരിഞ്ഞു…
ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ജഗനാഥൻ….
അവരുടെ ഭർത്താവ്…
അതെ സ്വഭാവം തന്നെയാണ് മഹേശ്വരിയമ്മക്കും….
പക്ഷേ അവർക്ക് പകയും മുന്നിലാണ്….
പഴയ അംബാസിഡർ കാറിൽ കിടന്നു ജീവനും വേണ്ടി പിടയുന്ന അറക്കലെ അബ്ദു റഹിമാൻ സാഹിബിന്റെ സഹോദരി പുത്രൻ മുനീറലിയും അബ്‌ദു റഹിമാന്റെ മകൾ നൂർജഹാനും…
ഓർമ്മകൾ അവർക്കൊരു ലഹരിയാണ്….
ഭർത്താവിന്റെ മരണത്തിന് കാരണക്കാരായവർ….

 

” അമ്മേടെ ആഗ്രഹം നടന്നിരിക്കും…
നടത്തി എടുക്കും അല്ലെങ്കിൽ നമ്മൾ…. ”
ആ വാക്കുകളിൽ ആ കണിശക്കാരിയൊന്നു സന്തോഷിച്ചു….

” മ്മ്…
ശ്രീനന്ദ..? ”
അവർ ഗൗരവത്തിൽ ചോദിച്ചു….

 

” ഇവിടെയുണ്ട് അമ്മേ….
ഞാൻ കൊടുക്കണോ…? ”

” ഹേയ് വേണ്ടാ….
ഞാൻ പറഞ്ഞതൊന്നും മറന്നില്ലല്ലോ….
അവളിൽ നിനക്ക് ഒരു കുഞ്ഞു ജനിച്ചാൽ നീ പിന്നെ രാജാവാണ്….
അവളുടെ ജാതകം അത്ര ഉയർച്ചയിലെത്തിക്കും നിന്നെ….. ”

 

” അറിയാം…. ഞാൻ നോക്കികോളാം…. ”
ഫോൺ വെക്കും മുൻപ് അവൻ പറഞ്ഞു….

വീണ്ടും മഹിയുടെ മനസ് ഓർമയിലേക്ക് കൂപ്പു കുത്തി….
അന്ന് ആ ആക്‌സിഡന്റ് വരെയും ആ ജാതകത്തിൽ തെല്ലുപോലും വിശ്വാസമുണ്ടായിരുന്നില്ല…
എന്നാൽ അവളെ സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ഉണ്ടായ ഉന്നതികൾ….
സാധാരണ എംപ്ലോയീയിൽ നിന്നും ഒറ്റ വർക്ക്‌ കൊണ്ടു കമ്പനി മാനേജർ ആയി….
സ്വന്തമായി ഇവിടെ ഒരു കാർ വാങ്ങി….
സ്റ്റാറ്റസ് ഒന്നുകൂടെ ഉയർന്നു…
എവിടെ നിന്നും എല്ലാവരിൽ നിന്നും കിട്ടുന്ന ബഹുമാനം…
അവന് പണ്ട് മുതലേ തന്നെ എല്ലാവരും ബഹുമാനത്തോടെയും ആരാധനയുടെയും നോക്കുന്നത് ഒരു ലഹരിയാണ്……

ഫോണിലേക്ക് വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു…..
റിസിഗ്ന്‍ഷൻ ലെറ്റർ കൺഫേം ചെയ്ത മെയിൽ…..

” ശ്രീ…..
നാളെ വൈകുന്നേരം നമ്മൾ നാട്ടിൽ പോകും….
എടുക്കാൻ ഉള്ളത് ഒക്കെ എടുത്തോ…. ”
മഹി പറഞ്ഞു….

 

” എന്തെ പെട്ടൊന്ന്…? ”
ശ്രീനന്ദക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല….

 

” അമ്മക്ക് തീരെ വയ്യടോ…
ഈ സമയം ഞാൻ അടുത്ത് വേണം എന്ന് മനസ് പറയുന്നു…. ”
മഹിയുടെ വാക്കുകൾ അവളിലും ഒരാനന്ദം തീർത്തു…
അമ്മക്ക് വേണ്ടി ജീവിക്കുന്ന മകൻ…
എന്തിനാണ് തനിക്ക് ഈ സന്തോഷമെന്ന് പോലും അവൾക്ക് മനസിലായില്ല…..

 

” എല്ലാം പാക്ക് ചെയ്തോളു….
ഞാൻ ജോലി ഉപേക്ഷിച്ചു…. “.
പകരം ശ്രീനന്ദയൊന്നു തലയാട്ടി….

 

ശ്രീനന്ദ പോയതും മഹിയിൽ വിജയചിരി ഉതിർന്നു…..
ഇവിടെ രണ്ടു മുറിയിലായിരുന്നു കിടത്തം….
അവിടെ പോയാൽ അമ്മയെ കാണിക്കാനെങ്കിലും ഒരുമുറിയിൽ കിടന്നേ മതിയാവൂ….
അങ്ങനെ എങ്കിൽ പതിയെ ഇപ്പോഴുള്ള അകൽച്ചയും മാറി കിട്ടും….
അവൾ എന്നെ സ്നേഹിക്കും…
മനസ് അത് തന്നെ പറയുന്നു….
നാട്ടിൽ എത്തിയാലും മീനാക്ഷിക്കരികിൽ തത്കാലം പോവണ്ട….
ശ്രീനന്ദയുടെ ഉള്ളിൽ മഹി നിറയട്ടെ….
അല്ലെങ്കിലും ഇനി നാട്ടിൽ തന്നെയല്ലേ…
പകൽ സമയം മീനാക്ഷിയെ കാണാലോ….
വ്യക്തമായി ഒരു പ്ലാനിങ് വേണം….
നാട്ടിൽ എപ്പോഴും എന്തിനും ശ്രീനന്ദയെ കൂടെ നിർത്തണം….
അവളിൽ ഒരിക്കൽ ആധിപത്യം സ്ഥാപിച്ചാൽ അവൾക്ക് പിന്നെ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല…
പോകാനായി അവൾക്ക് ആരുമില്ല….
അവളിലേക്ക് മാത്രം അടുക്കാൻ എന്തെ വൈകുന്നു….
മനസ് വീണ്ടും പറയുന്നു അവൾക്ക് തന്നെ ഇഷ്ട്ടമാണെന്ന്…..
അതെ ശ്രീനന്ദക്ക് മഹിയെ ഇഷ്ടമാണെന്നു തന്നെ അവൻ ഉറച്ചു വിശ്വസിച്ചു….

 

 

രാത്രിയിൽ ആ നഗരഭംഗി നോക്കി നിൽക്കെയാണ് മഹിയുടെ ഫോൺ വീണ്ടും ശബ്ദിച്ചത്….
” ആരോഹി കാളിങ്…. ”
മടുപ്പോടെ അവൻ ഫോൺ എടുത്തു….

” എന്ത് പറ്റി മഹി നിനക്ക്…
ഇപ്പോഴും നിന്റെ പിണക്കം മാറിയില്ലേ….
ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല….
മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല….”

” ഈ പരാതി കേൾക്കാൻ വയ്യാ ആരോഹി…
അതോണ്ടൊക്കെ തന്നെയാണ് ഫോൺ എടുക്കാത്തത്..
ഞാൻ ഇപ്പൊ പഴയ പോലെ ഒരു എംപ്ലോയീ അല്ല… ഓഫീസ് സി ഇ ഓ ആണ്….
അതിന്റെ തിരക്കും പ്രെഷറും തന്നെ താങ്ങാൻ വയ്യാ…. ”

 

” മഹി… ഞാൻ നിന്നെ ബുദ്ധിമുട്ടിക്കാനല്ല…
നമ്മുടെ മക്കളെ എങ്കിലും കാണാൻ…. ”
പ്രണയം കൊണ്ടും വിരഹം കൊണ്ടും വേദന കൊണ്ടു അവൾക്ക് വാക്കുകൾ തിക്ക്മുട്ടി…

 

” മഹി നീ വരില്ലേ….? ”
പ്രതീക്ഷയോടെ ചോദിച്ചവൾ….

” എനിക്ക് ലീവ് ഇല്ല ആരോഹി…. ”

” ഡെലിവറി കഴിഞ്ഞു ഇന്ന് വരെ നീയൊന്നു വന്നില്ല….
നമ്മുടെ മക്കളുടെ മുഖം കാണാൻ പോലും തോന്നുന്നില്ലേ….”
മറുപടി മൗനമായിരുന്നു….
” അച്ഛൻ പറയുന്നു നീ വരാതെ എന്നെ വിടില്ലെന്ന്….
ആറു മാസമായി…
ഇവരുടെ ചോറൂണ് കഴിക്കണം ഇവിടെ…
നീ വരില്ലേ…? ”
മഹിയോടുള്ള പ്രണയത്തിൽ ഇന്നോളമുള്ള അവഗണന മറന്നവൾ…..

” എനിക്ക് ലീവ് ഇല്ല….”
മഹി യാതൊരു ദയയും കുറ്റബോധവുമില്ലാതെ പറഞ്ഞു….

” എങ്കിൽ അടുത്താഴ്ച ഞങ്ങൾ അങ്ങോട്ട് വരാം…. ”
ആരോഹി തീർപ്പോടെ പറഞ്ഞു മറുപടിക്ക് കാക്കാതെ ഫോൺ കട്ട്‌ ആക്കി….

മഹി ഊറി ചിരിച്ചു….
“വരട്ടെ….
അല്ല വന്നോട്ടെ… നിന്നോട്ടെ…
എനിക്കെന്താ… ഞാൻ എല്ലാം ഉപേക്ഷിച്ചുള്ള പാലായനത്തിലാണ്….
നീ വരുവോ നിക്കുവോ പോകുവോ എന്ത്‌ വേണേലും ചെയ്‌തോ…
മനസ്സിൽ പുച്ഛം നിറച്ചവൻ….
ഇനി നമ്മൾ കോടതിയിൽ വെച്ച് കാണും….”
ഫോണിൽ നിന്നും സിം ഊരി മാറ്റിയവൻ….
പുതിയ നമ്പർ അമ്മയുടെയും ശ്രീനന്ദയുടെയും കയ്യിൽ മാത്രമേ ഉള്ളൂ…

 

 

യാത്ര പറയാൻ ആരും തന്നെയില്ല അവൾക്കവിടെ….
ഒരു വെള്ളപേപ്പറിൽ
” ഞാൻ പോകുന്നു….
എന്നെങ്കിലും എന്നെ കാണണം, അന്വേഷിക്കണം എന്ന് തോന്നുന്നെങ്കിൽ ഈ നമ്പറിൽ വിളിക്കണം….”
അവളുടെ കൈവശം എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ വേണ്ടി മഹി എഴുതി കൊടുത്ത രണ്ടു നമ്പറുകളും അവളാ കടലാസ്സിൽ കുറിച്ച് വെച്ചു…..
പിന്നീട് ആ പേപ്പർ മടക്കി ഡോറിനടിയിലൂടെ അകത്തേക്ക് ഇട്ടു…
സെലിൻ… അവളുടെ പ്രിയപ്പെട്ടവൾ….
ഉള്ളിലൊരു നോവ്…
എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി…
ഇനി വന്നാൽ പോലും കാണാൻ താനില്ല ഇവിടെ…..

 

നാട്ടിലേക്കുള്ള യാത്രയിൽ ശ്രീനന്ദക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി…
പതിയെ പാട്ടും വെച്ച് സ്ലോ ഡ്രൈവിലാണ് മഹി….
ശ്രീനന്ദ കണ്ണുകളടച്ചു കിടന്നു….
മനസിലേക്ക് ഒരുവളുടെ മുഖം വന്നു….
ഒറ്റ രാത്രി കൊണ്ടു കാണാതായവളുടെ മുഖം…
എവിടെയെന്നോ എന്തെന്നോ അറിയാത്ത ഒരുവളുടെ മുഖം….

 

നാട്ടിൽ എത്തിയത് മുതൽ മഹിക്ക് വല്ലാത്തൊരു ഉന്മേഷമായിരുന്നു എല്ലാത്തിനും…
ശ്രീനന്ദ ഒന്നുക്കൂടി ഒതുങ്ങി കൊടുത്തു….
എന്തിനും ഏതിനും അവൻ ശ്രീ എന്ന് വിളിച്ചു കൊണ്ടിരിക്കും….
അവളിൽ വല്ലാത്തൊരു അധികാര ഭാവം പോലെ….

രാത്രിയിൽ മുറിയിൽ കയറിയതും ശ്രീനന്ദ ബെഡിന്റെ ഓരം പറ്റി കിടക്കുന്നതാണ് മഹി കണ്ടത്….

വൈകാതെ തന്നെ എന്റെ നെഞ്ചിൽ കിടക്കും പെണ്ണെ നീ….
അവളോട് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കിടന്നവൻ….

ഒരു നോക്ക് കൊണ്ടു പോലും മഹി അവളെ അശുദ്ധമാക്കില്ലെന്ന വിശ്വാസത്തോടെ ആ പാവം സുഖ നിദ്രയിലായിരുന്നു….

 

🌕🌕🌕🌕🌕🌕🌕

” ഇതൊക്കെ വേണോടി കൊച്ചെ….
ഇനിയും എനിക്ക് വേണ്ടി എന്തിനാ ഇങ്ങനെ പണം ചിലവാക്കുന്നത്….
മാസം ആറേഴ് ആയില്ലേ ഈ കിടപ്പ്….”
റോയി മടുപ്പോടെ പറഞ്ഞു….

 

” ഇതാണ് ഞാനും പറഞ്ഞെ റോയിച്ചാ…
ഇങ്ങനെ കിടന്നു റോയിച്ചന് മടുത്തില്ലേ…
ഇനി നമുക്ക് ഒന്ന് ഇരിക്കാൻ പറ്റോന്ന് നോക്കാം…
പിന്നെ പണം ചിലവാക്കുന്നത്….
റോയി ജേക്കബിന്റെ അപ്പനപ്പൂപ്പമാരായി ഇത്തിരി ഉണ്ടാക്കിയിട്ടിട്ടില്ലേ… അതൊക്കെ ഇത്തിരി ചിലവാക്കന്നെ….
എല്ലാം കെട്ടിപൂട്ടി വെച്ചിട്ട് പോകുമ്പോൾ കൊണ്ടു പോകാൻ പറ്റില്ലല്ലോ….
ഇങ്ങനെ പിശുക്ക് കാണിക്കല്ലേ…. ”
റോയ് ചിരിയോടെ അവളെ നോക്കി….
അറിയാം ഈ ഒരുവൾ ഇതെ പറയൂ ന്ന്…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!