Sports
ബുമ്രയും പന്തുമില്ല, കരുൺ നായർ ടീമിൽ; അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഒലി പോപ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരമ്പരയിൽ 2-1ന് പിന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഓവലിൽ വിജയം അനിവാര്യമാണ്.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, അൻഷുൽ കാംബോജ്, ഷാർദൂൽ താക്കൂർ എന്നിവർ ടീമിലില്ല. പകരം കരുൺ നായർ, ധ്രുവ് ജുറേൽ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ ടീമിലെത്തി. ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പർ
ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്