Kerala
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി തള്ളി
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കുടുംബത്തിൻരെ ആശങ്കകൾ പ്രത്യേക അന്വേഷണ സംഘം കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു
നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ പ്രതിയായ ദിവ്യയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ ഹർജിയിൽ ആരോപിച്ചിരുന്നു
നീതി ലഭിക്കാൻ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ നിലപാടെടുത്തിരുന്നു.