Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് വില 52,440 രൂപയിൽ തുടരുന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6555 രൂപയാണ് വിപണി വില. അഞ്ചുദിവസത്തിനിടെ 1700 രൂപ വർധിച്ച് 52,500 കടന്ന് മുന്നേറിയ സ്വർണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.
കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.
അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്.