Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് 60,000ന് മുകളിൽ തുടരുന്നു
സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് പവന്റെ വില 60,000 കടന്നിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. 60,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില
ജി എസ് ടിയും പണിക്കൂലിയുമടക്കം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഉപഭോക്താവിന് 65,000 രൂപയ്ക്ക് മുകളിൽ ചെലവാകും. സാധാരണയായി എല്ലാ വർഷങ്ങളിലും നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് ഡിമാൻഡ് ഉയരാറുണ്ട്.
അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7525 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്.