Kerala
കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി; പ്രസിഡന്റ് പോളി കാർക്കാട് പുറത്ത്
യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് സസ്പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പോളി കാർക്കാട് പുറത്തായി. അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്, ലീഗ്, സിപിഎം അംഗങ്ങളടക്കം 13ൽ 11 പേരും പിന്തുണച്ചു.
യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡന്റ് സ്ഥാനം മാറാതിരുന്നതിനെ തുടർന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. പോളി കാർക്കാട് എതിർ ചേരിയിലേക്ക് പോയാലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം യുഡിഎഫിനുണ്ട്.
മുസ്ലിം ലീഗിനെ ഒകെ അഹമ്മദിനെ പ്രസിഡന്റാക്കാനാണ് യുഡിഎഫ് തീരുമാനം. പ്രസിഡന്റ് സ്ഥാനം മാറണമെന്ന നിർദേശം അനുസരിക്കാത്തതിനെ തുടർന്നാണ് പോളിയെ സസ്പെൻഡ് ചെയ്തത്.