Kerala

അൻവറുമായി ഒരു ഡീലിനുമില്ല; പാലക്കാട് സിപിഎം-ബിജെപി ഡീൽ എന്ന് ഹസൻ

പിവി അൻവറുമായി ഒരു ഡീലിനുമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പിവി അൻവറുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി ഡീൽ ആണെന്നും ഹസൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് വൻ വിജയം നേടും.

ജനങ്ങളിൽ ആവേശം നിറയ്ക്കുന്ന നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന് സീറ്റ് നൽകാൻ സിപിഎം നേരത്തെ തന്നെ തീരുമാനിച്ച് ആലോചിച്ചിരുന്നു. അവരുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ കലാപമുണ്ടാക്കി വന്നാൽ സ്ഥാനാർഥി ആക്കാമെന്നായിരുന്നു സരിന് സിപിഎം നൽകിയ ഉറപ്പ്

പാലക്കാട് ബിജെപി-സിപിഎം ഡീലുണ്ട്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും. പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും ഹസൻ പറഞ്ഞു.

Related Articles

Back to top button