ഇറാന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല; ആക്രമിക്കാം, ആക്രമിക്കാതിരിക്കാമെന്നും ട്രംപ്

ഇറാന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു
വ്യോമപ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസഹായരാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ നിർദേശം നേരത്തെ ഇറാൻ തള്ളിയിരുന്നു. പിന്നാലെയാണ് ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കയും പങ്കെടുക്കുമെന്ന അഭ്യൂഹം പരന്നത്
പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയക്കുമെന്നും യുദ്ധസന്നാഹം വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിയിലും ഇസ്രായേലും ഇറാനും തമ്മിൽ പരസ്പരം ആക്രമണം തുടർന്നിരുന്നു. ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലാക്രമണം നടന്നു. ഇറാനിൽ ടെഹ്‌റാനിലടക്കം ഇസ്രായേലും വ്യാപക ആക്രമണം നടത്തി.