ഒരു ദുരന്തത്തിനും നമ്മെ തോൽപ്പിക്കാനാകില്ല; സഹായിച്ചവരോടുള്ള നന്ദി പറഞ്ഞു തീർക്കാനാകില്ല: മുഖ്യമന്ത്രി

ഒരു ദുരന്തത്തിനും നമ്മളെ തോൽപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ടൗൺഷിപ്പിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രത്തിൽ പ്രതീക്ഷയില്ല. കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം വയനാടിനെ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളം മാത്രമല്ല, രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായിട്ട് ഒരു വർഷമായിട്ടില്ല. എട്ട് മാസമാകുമ്പോൾ പുനരധിവാസ ശിലാസ്ഥാപനത്തിലേക്ക് കടക്കാൻ സാധിച്ചു. കേന്ദ്രത്തിൽ നിന്നും ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. ഇനിയെന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാനും വയ്യ
വായ്പാ രൂപത്തിലുള്ള തുകയാണ് അവർ നൽകിയത്. നാടിന്റെ ഒരുമയും ഐക്യവും മനസാക്ഷിത്വവും കാരണമാണ് ആർജവത്തോടെ മുന്നോട്ടുപോകാനായത്. പട്ടിണിപ്പാവങ്ങൾ മുതൽ പ്രവാസികൾ വരെ സഹായിച്ചു. കുടുക്ക പൊട്ടിച്ച് വന്ന കുട്ടികൾ മുതൽ സഹായിച്ചു. നന്ദി പറഞ്ഞ് തീർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു