12 ലക്ഷം വരെ ആദായ നികുതിയില്ല; വൻ പ്രഖ്യാപനവുമായി ധനമന്ത്രി, കരഘോഷം മുഴക്കി ഭരണപക്ഷം
ആദായനികുതിയിൽ വൻ ഇളവ് നൽകിയുള്ള പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വലിയ കരഘോഷത്തോടെയാണ് ഭരണപക്ഷം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഒന്നേ കാൽ മണിക്കൂറുകൾ നീണ്ട ബജറ്റ് അവതരണത്തിനിടെ ഏറ്റവുമൊടുവിലാണ് ആദായനികുതി പരിധി ഉയർത്തിയുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയത്
അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ധനമന്ത്രിയുടേത്. പത്ത് ലക്ഷം രൂപ വരെയാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നതെങ്കിലും 12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ലെന്ന പ്രഖ്യാപനം മധ്യവർഗത്തിന് ഏറെ ആശ്വാസം നൽകുന്നതാണ്. ബജറ്റിലുടനീളം മധ്യവർഗത്തെ ഒപ്പം നിർത്താനുള്ള സർക്കാരിന്റെ ശ്രമം കാണാം
പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ ആദായനികുതി പരിധി നിശ്ചയിച്ചതോടെ ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു