Kerala

ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല: റവന്യു മന്ത്രി

മന്ത്രിമാരുടെ മാനസികാവസ്ഥയെ വിമർശിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർഎസ്എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ ചിഹ്നങ്ങളായി മാറ്റാനുള്ള ശ്രമാണ് നടക്കുന്നത്. രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറരുതെന്നും മന്ത്രി പ്രതികരിച്ചു

142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അത് മനസ്സിലാക്കാൻ ഗുരുമൂർത്തിയുടെ ക്ലാസ് കേട്ടാലോ ആർഎസ്എസിന്റെ സ്റ്റഡി ക്ലാസ് കേട്ടാലോ മനസ്സിലാകില്ല. മന്ത്രിമാർക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഭരണഘടനയുടെ ഭാഗമായതിനാൽ ഗവർണറെ മാനിക്കും. പക്ഷേ ഗവർണർ ഭരണഘടന ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു

അതേസമയം വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. വർഗീയവത്കരണത്തിന്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. രാജ്ഭവൻ ഒരു ആർഎസ്െസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!