National

ഇവിഎം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല; എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍

ന്യൂഡല്‍ഹി : ഇവിഎമ്മില്‍ അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇ വി എം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല. എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാനരഹിതമായ പ്രചാരണം ശരിയല്ല. ഇ വി എം അട്ടിമറി അടക്കമുള്ള ആരോപണങ്ങള്‍ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. തിരഞ്ഞെടുപ്പുകള്‍ എല്ലാം സുതാര്യമാണ്. ഇ വി എം വോട്ടെടുപ്പിന് മുമ്പും ശേഷവും പരിശോധിക്കാറുണ്ട്.

വോട്ടര്‍ പട്ടിക സുതാര്യമായാണ് തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടര്‍മാരെ ചേര്‍ത്തുന്നതും ഒഴിവാക്കുന്നതും ചട്ടങ്ങള്‍ക്ക് അനുസൃതമായാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!