Kerala

സമരത്തിന് ആരും എതിരല്ല, പക്ഷേ റോഡും നടപ്പാതയുമല്ല അതിനുള്ള സ്ഥലമെന്ന് ഹൈക്കോടതി

വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും സ്വമേധായ എടുത്ത കേസിൽ രാഷ്ട്രീയ നേതാക്കൾ കോടതിയിൽ ഹാജരായി. കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കുമ്പോൾ നേതാക്കൾ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

സിപിഎം നേതാവ് എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വികെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടിജെ വിനോദ് എംഎൽഎ എന്നിവരാണ് കോടതിയിൽ ഹാജരായത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഈ മാസം 12ന് ഹാജരാകാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു

പോലീസിന്റെ മാപ്പപേക്ഷ കൊണ്ട് മാത്രം കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആരും സമരത്തിന് എതിരല്ല. എന്നാൽ റോഡും നടപ്പാതയുമൊന്നുമല്ല അതിനുള്ള സ്ഥലം. ആരും ചെയ്ത കാര്യത്തെ ന്യായീകരിക്കുന്നില്ലെന്നും നിരുപാധികം മാപ്പ് പറയുന്നതായും അഡീ. അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!