Kerala

ബിജെപിയുമായി സമാധാന ചർച്ചക്കില്ല; വർഗീയതയോട് സമരസപ്പെടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പോലീസ് മധ്യസ്ഥന്റെ പണിയെടുക്കണ്ട. ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്കൊപ്പമാണോ ചർച്ചക്ക് ഇരിക്കേണ്ടത്. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാത്തത് പോലീസ് ഭയന്നിട്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തല പോകേണ്ടി വന്നാലും വർഗീയതയോട് സമരസപ്പെടില്ല. ബിജെപിയുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ പ്രശ്‌നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലേ വേണ്ടത്. ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

അതേസമയം ബിജെപി നേതാക്കളുടെ കൊലവിളിയിൽ രാഹുൽ പരാതി നൽകിയാൻ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വീഡിയോ തെളിവുകൾ പരിശോധിച്ച് പരാതി എടുക്കുമെന്ന് പാലക്കാട് എസ് പി അജിത് കുമാർ പറഞ്ഞു

Related Articles

Back to top button
error: Content is protected !!