BusinessKerala

താഴേക്കിറങ്ങാന്‍ പ്ലാനില്ല; ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം

കഴിഞ്ഞ കുറേ നാളുകളായി സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കുറയും നാളെ കുറയും എന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോകുന്നതല്ലാതെ കാര്യമായ മാറ്റമൊന്നും തന്നെ സ്വര്‍ണവിലയില്‍ സംഭവിക്കുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 71,000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന്റെ വില.

ഓരോ ദിവസത്തെ സ്വര്‍ണവിലയെ വളരെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്. വിലയൊന്ന് കുറഞ്ഞിട്ട് വേണം സ്വര്‍ണം വാങ്ങിക്കാനെന്ന് കരുതിയിരുന്നവരെയെല്ലാം പറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ പോക്ക്. ഇന്നത്തെ വിലയും അത്ര മോശമല്ല. എല്ലാവരെയും ഒന്ന് പിടിച്ചുകുലുക്കി കൊണ്ട് തന്നെയാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71,560 രൂപയാണ് വില. ഏപ്രില്‍ 18നാണ് സ്വര്‍ണത്തിന്റെ വില ആദ്യമായി 71,560 രൂപയിലേക്കെത്തിയത്. ഇപ്പോള്‍ തുടച്ചയായി മൂന്നാം ദിവസവും ഇതേ വിലയില്‍ സ്വര്‍ണവ്യാപാരം നടക്കും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണിത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8,945 രൂപയാണ്. മൂന്നാം ദിവസമാണ് ഇതേ വിലയിലുള്ള സ്വര്‍ണ വില്‍പന. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ സ്വര്‍ണ വില്‍പന നടക്കുന്നത് കൊണ്ട് തന്നെ ജ്വല്ലറികളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഇനി അടുത്തൊന്നും സ്വര്‍ണവില ഇടിയാന്‍ പോകുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. സ്വര്‍ണവില ഒന്നരലക്ഷത്തിന് അടുത്തെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ റിപ്പോര്‍ട്ട് വരെയുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!