Kerala

ഭൂമി ഏറ്റെടുക്കൽ നടപടിക്ക് സ്റ്റേയില്ല; വയനാട് പുനരധിവാസം തടസ്സപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം തടസ്സപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നൽകണമെന്ന ഹാരിസൺ മലയാളത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് ഹാരിസൺ മലയാളം അപ്പീൽ നൽകിയത്

അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. വരുന്ന 13ന് കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം പുനരധിവാസത്തിൽ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് യുഡിഎഫ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

സമരത്തിനിടെ ചില ജീവനക്കാർ കലക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഒരു ജീവനക്കാരനെയും കലക്ടറേറ്റിനുള്ളിൽ കടക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം അനാവശ്യ വിവാദങ്ങൾ പാടില്ലെന്നായിരുന്നു റവന്യു മന്ത്രിയുടെ പ്രതികരണം.

Related Articles

Back to top button
error: Content is protected !!