National
അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി.
ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.
കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ ബിജെപി അധ്യക്ഷനാകാമെന്ന് 2018ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് ആധാരം.