Kerala
നൂൽപ്പുഴ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി: സുരക്ഷിത
![](https://metrojournalonline.com/wp-content/uploads/2025/02/maanu-780x470.avif)
കൽപറ്റ: സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. ചന്ദ്രിക സുരക്ഷിതയാണ്.തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മാനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. തുടർന്ന് ചന്ദ്രികയെ കാണാതാവുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മാനുവിൻ്റെ ഭാര്യയെ കണ്ടെത്തിയത്. വീടിനടുത്തെ വയലിലാണ് മാനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
അതേസമയം, സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.