കാര്യമായ പുരോഗതിയില്ല: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു, ടീ കോം ഒഴിയും

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീ കോം ഒഴിവാകുന്നു. കരാർ ഒപ്പിട്ട് 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിലാണ് പിൻമാറ്റം. കെട്ടിട നിർമാണത്തിനടക്കം പദ്ധതിയിൽ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തലത്തിലെ ധാരണ
യുഎഇക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടു പോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടർച്ചയായി കൂടിയാണ് പിൻമാറ്റം. ടീം കോം ഒഴിയുന്ന സാഹചര്യത്തിൽ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെ കുറിച്ച് സർക്കാർ ആലോചന ആരംഭിച്ചു
കാക്കനാട് ഇൻഫോപാർക്കിന് ചേർന്ന് ഐടി ടൗൺഷിപ്പായിരുന്നു 2011ൽ കരാർ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പത്ത് വർഷത്തോളമായി ടീ കോടം കൊച്ചിയിൽ കാര്യമായ നിക്ഷേപം നടത്തുകയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല.