തനുഗാത്രി: PART 20

തനുഗാത്രി: PART 20

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: PART 20

പോലീസ് കോട്ടേഴ്സിന് മുന്നിൽ ഇറങ്ങിയ തനു അല്പം ഭയത്തോടെ പകച്ചു നിന്നു.. നിനക്ക് ഞാനില്ലേ എന്ന ഭാവത്തിൽ സണ്ണി അവളുടെ കൈകളിൽ പിടിമുറുക്കി. രണ്ടാം നിലയിലെ ഇരുപത്തിയഞ്ചാം നമ്പർ മുറിയുടെ കതകിൽ മുട്ടിയതും കാർത്തിക്ക് കതക് തുറന്നു.

“വാ ടാ.. തനു കയറ്.. ഇപ്പോഴെങ്കിലും ഒന്ന് വരാൻ തോന്നിയല്ലോ.. ”

തനുവും സണ്ണിയും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. കണ്ണൻ കയ്യിൽ കരുതിയ പഴങ്ങളും പലഹാരങ്ങളും കാർത്തിക്കിന് നേരെ നീട്ടി..

“ഇതെന്താടാ… ”

“ആദ്യമായിട്ട് വരുന്നതല്ലേ… തനുവിന്റെ പണിയാ… ”

കണ്ണന്റെ വാക്കുകൾ കേട്ടതും തനു താൻ എപ്പോൾ പറഞ്ഞു എന്ന ഭാവത്തിൽ കണ്ണനെ നോക്കി… കണ്ണൻ അവളെ കണ്ണിറുക്കി കാണിച്ചു..

“ഇരിക്ക് തനു. ”

കാർത്തി സോഫയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“അനു എത്തിയില്ലേ..”

“എവിടെ വരാൻ.. അല്ലേലും ഈ പെണ്ണുങ്ങൾക്ക് ആണുങ്ങളെ വെയിറ്റ് ചെയ്യിച്ചല്ലേ ശീലം…”

“ഹലോ…വെറുതെ പെണ്ണുങ്ങളെ കുറ്റം പറയണ്ട..ഞാനെത്തി…”

കാർത്തിക്കിന്റെ വാക്കുകൾക്ക് മറുപടി പറഞ്ഞുകൊണ്ട് സുന്ദരിയായ ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു..

“ഹായ് തനു… ഹായ് ഏട്ടാ…

“ആഹ് വന്നോ… ഇനി നമുക്ക് വാ തുറക്കാൻ പറ്റില്ല..”

കാർത്തിക്കിന്റെ വാക്കുകൾ കേട്ട് തനുവിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ചിരി കൈവിടാതെ അവർക്ക് വേണ്ടി വാങ്ങിയ പെയിന്റിംഗ് തനു അവരുടെ കയ്യിലേക്ക് കൊടുത്തു..

“വൗ… നന്നായിട്ടുണ്ട്… ആൻഡ്‌ ഐ ആം സോറി തനു…നിങ്ങളുടെ കല്യാണത്തിന് വരണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അച്ഛൻ സമ്മതിച്ചില്ല.. പിന്നെ ദേ ഇവനും…”

കാർത്തിക്കിന്റെ കയ്യിൽ ചെറുതായൊന്ന് നുള്ളികൊണ്ട് അനു പറഞ്ഞു.

“അനു അതിന് ഞങ്ങൾ ആണുങ്ങൾ മാത്രമാണ് പോയത്… അതിനിടയിൽ നിന്നെ എങ്ങനെ കൊണ്ടുപോകും..”

“അനു… തനു എന്താ റൈമിങ് അല്ലെ..”

കണ്ണൻ വിഷയം മാറ്റാനെന്നോണം പറഞ്ഞു..

“ആഹ്ഹ് കൊള്ളാലോ… ഞാനും ഇപ്പഴാ അത് ശ്രദ്ധിച്ചേ…”

കാർത്തിക്ക് പറഞ്ഞു..

“കണ്ണൻ കാർത്തിക്ക് അതും നല്ല ചേർച്ചയാ…അത് വിട്… ഇന്ന് ഇനി എന്താ പരിപാടി…”

അനു പറഞ്ഞു..

“അനു… നിന്റെ പാചകം ഇന്നിവർക്ക് കാണിച്ചു കൊടുക്കണം…”

“ഒന്ന് പോയെ കാർത്തി….. സോറി തനു എനിക്ക് കുക്കിങ് ഒന്നും അറിയില്ല…കേട്ടോ..”

“എനിക്കും അറിയില്ല..”

തനുവും ആ കാര്യം തുറന്നു പറഞ്ഞു..

“ഹേയ്.. ശ്രീ നിനക്ക് അറിയില്ലേ..”

കണ്ണൻ അവളെ നോക്കി..

“ഇല്ല…”

“ഏട്ടനെന്താ വിളിച്ചേ… ശ്രീയെന്നോ അത് കൊള്ളാലോ…. ശ്രീ കണ്ണൻ… അതും നല്ല ചേർച്ചയുണ്ട്..”

അനുവിന്റെ വാക്കുകൾ എല്ലാവരിലും ചിരി പടർത്തി..

“ശരി.. ഞാൻ നിങ്ങൾക്ക് ജ്യൂസ്‌ എടുത്തുകൊണ്ടു വരാം എന്നിട്ട് നമുക്ക് ഒരുമിച്ചു പുറത്ത് പോയി ലഞ്ച് കഴിക്കാം..”

അനു പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.. അടുക്കളയിലേക്ക് നടന്ന അനുവിന്റെ പുറകെ കാർത്തിക്കും നടന്നു..

“ഞാനും അനുവിന്റെ അടുത്ത് പോട്ടെ…”

സോഫയിൽ നിന്നെഴുന്നേറ്റുകൊണ്ട് തനു പറഞ്ഞു.

“വേണ്ട അവിടെ ഇരിക്ക്..”

“അതെന്താ…”

“അവരിപ്പോ വരും..”

“അതല്ല… ഈ ഫ്രൂട്സ് കൊണ്ട് കൊടക്കണ്ടേ…”.

“പറഞ്ഞത് കേൾക്ക്.. നീ അവിടെ ഇരിക്ക്..”

ഇവൻ എന്താണ് പോകണ്ട എന്ന് പറഞ്ഞത് എന്ന് സംശയത്തോടെ അവളിരുന്നു.. വൈകാതെ അവൻ പറഞ്ഞത് പോലെ തന്നെ കാർത്തിക്കും അനുവും തിരിച്ചു വന്നു.. അത്രയും നേരം വായാടി സംസാരിച്ചുകൊണ്ടിരുന്ന അനു പെട്ടെന്ന് സൈലന്റായി.. അവൾ കാർത്തിക്കിന്റെ പിന്ന്നിൽ മറഞ്ഞു നിൽക്കുകയാണ്.

“ഇനിയിപ്പോ ജൂസോന്നും കലക്കാൻ നിക്കണ്ട.. നമുക്കിറങ്ങാം..”

കണ്ണൻ സോഫയിൽ നിന്നെഴുന്നെട്ടുകൊണ്ട് പറഞ്ഞു.

കാർത്തിക്കാണ് വണ്ടി ഓടിച്ചത്.. തനുവും കണ്ണനും പിൻ സീറ്റിലാണ് ഇരുന്നത്..

“അതെന്താ എന്നോട് പോകണ്ട എന്ന് പറഞ്ഞത്..”

തനു മെല്ലെ കണ്ണനോട് ചോദിച്ചു..

“പിന്നെ പറഞ്ഞു തരാം…”

“എനിക്ക് ഇപ്പൊ അറിയണം..”

അവൾ കിണുങ്ങി..

“ഷൂ..”

അവൻ ചുണ്ടിന് മുകളിൽ വിരൽ വെച്ചുകൊണ്ട് അവളോട് മിണ്ടാതിരിക്കാൻ ആഗ്യം കാണിച്ചു… തനുവിന്റെ മുഖം വാടി.. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ മിണ്ടാതെ ഇരുന്നു.. അത് കണ്ടതും കണ്ണന് കൗതുകമാണ് തോന്നിയത്… കാർത്തിക്ക് ഒരു ഹോട്ടലിന് മുന്നിലേക്ക് കാർ ഒതുക്കി നിർത്തി..

നാലു പേരും ഒരുമിച്ചു അകത്തേക്ക് കയറി..
നല്ല സൗഹൃദപരമായ ആ കൂടി കാഴ്ച അവർ ആസ്വദിച്ചു…

“ടാ… പിന്നെ അവൻ വിളിച്ചോ…”

അനുവിന്റെയും തനുവിന്റെയും ശ്രദ്ധ മാറിയപ്പോൾ കാർത്തിക്ക് പതിയെ കണ്ണനോട് ചോദിച്ചു..

“ഉം…”

“എന്നിട്ട് നീ എന്ത് പറഞ്ഞു…”

“അവനെ കൊണ്ട് ആവുന്നത് ചെയ്യാൻ…”

“ടാ.. കണ്ണാ നീ വെറുതെ റിസ്ക് എടുക്കണ്ട… ഞാൻ പറയുന്നത് ഒന്ന് നീ കേൾക്ക്…. ഇന്നത്തെ പ്രോഗ്രാമിന് നീ അവളെ കൊണ്ട് വരരുത്…അവനും ഉണ്ടാകും അവിടെ..”

“അവനെ പേടിച്ചു ജീവിക്കാനാണോ നീ പറയുന്നത്…”

“അല്ലടാ… അവൻ തനുവിനെ വെച്ചാണ്… ഭീഷണി മുഴക്കുന്നത്… നിന്റെ കൂടെ ഒരു പെണ്ണ് ഉണ്ട് എന്നല്ലാതെ… അവൻ അവളെ കണ്ടിട്ട് പോലുമില്ല… നമ്മളായിട്ട് അതിന് വഴിയൊരുക്കണോ…?”

അല്പം മാറി അനുവിനോട് ചിരിച്ചു സംസാരിക്കുന്ന തനുവിനെ നോക്കി കാർത്തിക്ക് പറഞ്ഞു..

“ഈ കേസ് അന്വേഷിച്ചതും ഫയൽ ചെയ്തതും നീയല്ലേ… ഞാൻ എന്തിനാണ് പേടിക്കുന്നത്…”

കണ്ണൻ കാർത്തിക്കിനെ നോക്കി പറഞ്ഞു..

“ശരിയാണ്… പക്ഷെ ഭീഷണി നിനക്കാണ്… നിന്റെ തനുവിനാണ്… ഈ കേസിൽ നിന്ന് അയാൾക്ക് നിഷ്പ്രയാസം ഊരി പോകാം.. എന്നാൽ വാദിക്കുന്നത് നീയാണ് എന്നറിയാവുന്നത് കൊണ്ട് രക്ഷപ്പെടാനാവില്ല എന്ന പേടി അയാൾക്കുണ്ട്… സോ ഞാൻ പറയുന്നത് നീ മനസ്സിലാക്ക്..”

കാർത്തി പറഞ്ഞു നിർത്തിയതും കണ്ണന്റെ കണ്ണുകൾ തനുവിന്റെ മുഖത്തേക്ക് പതിഞ്ഞു..ശേഷം കാർത്തിയെ പുച്ഛത്തോടെ നോക്കി..

“ഒരു പോലീസുകാരന്റെ വായിൽ നിന്നും വരേണ്ട വാക്കുക്കളാണോടാ ഇത്… നീ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ… അവൾ എന്ത്‌ ഹാപ്പിയാണ്… ഒരു ഫ്രോഡിന്റെ ഭീഷണിയുടെ പുറത്ത് എത്ര നാൾ എന്റെ സ്നേഹം ഞാൻ അവളിൽ നിന്ന് മറച്ചു വെക്കും… അവളുടെ ബന്ധുക്കളെ കുറിച്ചുപോലും അവളിപ്പോ ചിന്തിക്കുന്നില്ല… എന്നെക്കുറിച്ച് മാത്രമാണ് ഇപ്പോൾ അവൾ ചിന്തിക്കുന്നത്… ആ എനിക്ക് അവളോട്‌ അല്പമെങ്കിലും ആത്മാർത്ഥ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഒരു പുരുഷനാണോടാ… കല്ല്യാണം കഴിഞ്ഞ് ആദ്യമായാണ്.. ഞാനവളെ പുറത്തേക്ക് കൊണ്ട് പോകുന്നത്..ഇപ്പൊ അവളുടെ സന്തോഷമാണ് എനിക്ക് പ്രധാനം…പാർടിക്ക് അവൾ എന്നോടൊപ്പം വരും..”

കണ്ണൻ ഉറച്ച തീരുമാനത്തോടെ പറഞ്ഞു..

“ശരി… നിന്നോട് വാദിക്കാൻ എനിക്ക് കഴിയില്ല… ബട്ട്‌ സൂക്ഷിക്കണം…”

കണ്ണൻ ഒരു നിമിഷം ചിന്തയിൽ മുഴുകി..പിന്നീട് അവർ അതിനെകുറിച്ച് ഒന്നും മിണ്ടിയില്ല..

ഭക്ഷണത്തിനു ശേഷം അവർ പിരിഞ്ഞു..
അപ്പോഴും തനുവിന്റെ ഉള്ളിൽ അവളെ എന്തിന് തടഞ്ഞു എന്നായിരുന്നു..

“ഇനിയെങ്കിലും ഒന്നും പറ… എന്താ എന്നോട് പോകണ്ട എന്ന് പറഞ്ഞത്..”

കണ്ണൻ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി…. വണ്ടികൾ തീരെ കുറവുള്ള ഒരു വഴിയായിരുന്നു അത്…

“അറിയണമെന്ന്…നിർബന്ധമുണ്ടോ….?”

അവൻ തനുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു..

“ഉം…”

അവൾ തലയാട്ടി..

തൽക്ഷണം അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.. എല്ലാം പെട്ടെന്നായിരുന്നത് കൊണ്ട് തനുവും ആകെ ഷോക്കായി പോയി..

“ഇതാണ് അവിടെ നടന്നിട്ടുണ്ടാവുക… അതാണ് പോകണ്ട എന്ന് പറഞ്ഞത്.. മനസ്സിലായോ…”

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു..

“ശ്രീ…..”

അവൻ അവളുടെ മുഖം കൈകുമ്പിളിൽ ഒതുക്കി നിർത്തി..

നാണം കൊണ്ട് ചുവന്ന് തുടുത്തിരുന്നു അവളുടെ മുഖം..

“എന്നോട് ദേഷ്യം ഉണ്ടോ…”

അവൾ കണ്ണുകൾ ചിമ്മിക്കൊണ്ട് ഇല്ല എന്ന് പറഞ്ഞു..

“എങ്കിൽ പോവാം…”

അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് തന്നെ ഗിയർ മാറ്റി അവൻ വണ്ടി മുന്നോട്ട് എടുത്തു…

കള്ളാ… അപ്പൊ നിനക്ക് ഇതൊക്കെ അറിയാം അല്ലെ.. അവൾ നാണത്തോടെ അവനെ നോക്കി…

“നീ വേണേൽ കുറച്ചു നേരം കിടന്നോ.. വൈകിട്ട് ജഡ്ജിയുടെ വീട്ടിൽ പോകാനുണ്ട്..”

വീട്ടിലെത്തിയതും കണ്ണൻ പറഞ്ഞു.. അവൾ അപ്പോഴും അവന്റെ ചുണ്ടുകൾ നുകർന്ന മധുരത്തിന്റെ മയക്കത്തിൽ ലയിച്ച് നിൽക്കുകയായിരുന്നു…അവൻ അത് വരെ തന്നോട് കാണിച്ചിരുന്ന അകൽച്ച ആ ഒരൊറ്റ ചുംബനം കൊണ്ട് ഇല്ലാതായി..

“ദാ… അമ്മ തന്നതാ… ”

ഒരു പ്ലാസ്റ്റിക് കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണൻ പറഞ്ഞു.. അവൾ അത് തുറന്നു നോക്കി.. ഇളം വൈലറ്റ് നിറത്തിലുള്ള പട്ടുസാരിയും ഒരു സ്വർണ്ണ നെക്ലേസുമായിരുന്നു അത്…

“പാർടിക്ക് ഇത് ഇട്ടാൽ മതി…”

അവൾ ശരി എന്ന അർത്ഥത്തിൽ തലയാട്ടി..

സമയം നാല് കഴിഞ്ഞതും അവർ പോകാനുള്ള തയ്യാറെടുപ്പുകൾ എടുത്തു..സാരിയണിഞ്ഞു അവളെ കണ്ടതും കണ്ണൻ അവളെ തന്നെ നോക്കി നിന്നു.. സാരിയിലും നീ സുന്ദരി തന്നെ.. അവന്റെ മനസ്സ് പറഞ്ഞു..

അവളുടെ സാരിക്ക് മാച്ച് ആയിട്ടുള്ള ഷർട്ടും ക്രീം കളർ പാന്റ്സുമായിരുന്നു കണ്ണന്റെ വേഷം…

“ഷേവ് ചെയ്തോ…? ”

തടിയില്ലാത്ത അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അവൾ ചോദിച്ചു..

“ഉം..എന്താ ഇഷ്ടമായില്ലേ..”

“ഇതും കൊള്ളാം…എങ്കിലും എനിക്കിഷ്ടം താടിയുള്ളതാ….. ”

“ശരി ഇനി ഷേവ് ചെയ്യുന്നില്ല.. പോരെ..”

അവളുടെ കൈകൾ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു…
തനുവിന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു… വീടിന്റെ ഗേറ്റ് താണ്ടുമ്പോഴും അവരുടെ ചുണ്ടുകളിൽ പുഞ്ചിരി മാത്രമായിരുന്നു…

അവരുടെ കാറിനെ പിന്തുടർന്നുകൊണ്ട് ഒരു കറുത്ത ബൊലേറോക്കുള്ളിൽ ഇരുന്ന ആ മനുഷ്യന്റെ കണ്ണുകൾ ചുവന്നു തുടിച്ചു..

തുടരും…

കുറച്ചു തിരക്കായിരുന്നു അതാണ് വൈകിയത്.. ക്ഷമിക്കുമല്ലോ..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 16

തനുഗാത്രി: ഭാഗം 17

തനുഗാത്രി: ഭാഗം 18

തനുഗാത്രി: ഭാഗം 19

Share this story