ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 12

എഴുത്തുകാരി: ടീന കൊട്ടാരക്കര


തന്റെ കാലുകൾ തറയിൽ പതിക്കുന്നില്ല എന്ന് നന്ദയ്ക് തോന്നി. ഏതോ ഒരു ശക്തി അവളെ മുൻപോട്ടു പായിച്ചു. കല്യാണിയുടെ പിറകിൽ നിന്നുള്ള വിളിയൊന്നും അവൾ കേട്ടില്ല.കാതുകൾ കൊട്ടി അടച്ച പോലെ. താൻ നടക്കുകയാണോ ഓടുകയാണോ എന്നവൾക്ക് അറിയില്ലായിരുന്നു. എങ്ങനെയോ വീടിന്റെ മുറ്റത്തായി അവൾ എത്തി. അവിടെ എല്ലാം ആൾകാർ കൂടി നിൽക്കുന്നു.. നന്ദയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. അച്ഛൻ…. അച്ഛൻ എവിടെ….. അമ്മ എവിടെ….. അവൾ ചുറ്റും കണ്ണുകൾ പായിച്ചു. ഈശ്വരാ.. എന്റെ അച്ഛനും അമ്മയും… അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. കണ്ണുനീർ കാഴ്ച മറക്കുന്നു.. നോക്കിയപ്പോൾ വീടിന്റെ ഒരു വശത്തായി അച്ഛനും അമ്മയും തറയിൽ ഇരിക്കുന്നു…. നന്ദ ഓടിച്ചെന്ന് അവരുടെ അടുത്തേക്ക് ഇരുന്നു…

“അച്ഛാ….. അച്ഛാ…. എന്താ പറ്റിയത്.. അമ്മേ എന്താ ഇവിടെ നടക്കുന്നത് ” നന്ദ കരയുകയായിരുന്നു. കല്യാണിയും അങ്ങോട്ടേക്ക് ഓടി എത്തി അവളുടെ അടുത്തായി ഇരുന്നു..

“എന്താ അമ്മേ, എന്താ ഇവിടെ..”കല്യാണിയും പരിഭ്രമിച്ചു.

“അച്ഛാ… ഒന്ന് പറയ്… “നന്ദ കണ്ണീരോടെ ചോദിച്ചു

മാധവനും ശാരദയും ഒന്നും പറയാൻ ആകാതെ ഇരുന്നു കണ്ണീർ വാർത്തു.
അപ്പോഴാണ് നന്ദ വീട്ടിലേക്ക് നോക്കിയത്.. തന്റെ വീടിനുള്ളിലെ സാധനങ്ങൾ എല്ലാം പുറത്ത് കിടക്കുന്നു.. തന്റെ കട്ടിലും അലമാരയും അടുക്കളയിലെ സാധനങ്ങളും അച്ഛന്റെയും അമ്മയുടെയും തുണികളും എല്ലാം പുറത്ത് ഉണ്ട്.. പരിചയമില്ലാത്ത കുറച്ചു പേർ കാഴ്ച്ചയിൽ ഉദ്യോഗസ്ഥരെ പോലുണ്ട്.. അവർ തങ്ങളുടെ വീട് പൂട്ടി സീൽ വെക്കുന്നു..

കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു ജപ്തി നടപടികൾ പൂർത്തി ആയെന്ന്.

“ജപ്തി ” നന്ദയുടെ ചുണ്ടുകൾ മന്ത്രിച്ചു.

തന്റെ വീട് ജപ്തി ചെയ്തെന്നോ.. അവൾ വിശ്വസിക്കാൻ ആകാതെ അച്ഛനെയും അമ്മയെയും നോക്കി.. നാട്ടുകാർ കുറെ പേർ അവിടെ കൂടി നിന്നു കാഴ്ചകൾ കാണുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അച്ഛൻ ആധി പിടിച്ചു നടക്കുന്നത് അവൾ കണ്ടിരുന്നു. പലവിധ ചിന്തകളിൽ ആയിരുന്നു അച്ഛൻ.. അപ്പോൾ ജപ്തി വിവരം നേരത്തെ അറിഞ്ഞിരുന്നു.. അത് തടയാൻ ഉള്ള പരക്കം പാച്ചിലിൽ ആയിരുന്നു തന്റെ അച്ഛൻ.. എന്താ എന്ന് ചോദിച്ചപ്പോഴും ഒന്നുമില്ല മോളെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ ആളാണ്.. ഇപ്പോ ഈ നിസ്സഹായ അവസ്ഥയിൽ… നന്ദയ്ക്ക് തല മരവികുന്നതായി തോന്നി. നന്ദ പതിയെ എഴുന്നേറ്റു. കല്യാണി അവളെ ചേർത്ത് പിടിച്ചു.

“എന്താ സർ ഇതൊക്കെ ” നന്ദ അതിലൊരു ഉദ്യോഗസ്ഥനോട് ചോദിച്ചു.

“നിങ്ങൾ ആരാണ് ”

“ഇവിടുത്തെ കുട്ടിയാ, “കല്യാണി പറഞ്ഞു

“നോക്കു, Mr. മാധവൻ ഞങ്ങളുടെ ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചിരിക്കുകയായിരുന്നു. കുടിശ്ശിക കൂടി പലതവണ ബാങ്കിൽ നിന്നും നോട്ടീസ് അയച്ചു.. കുറെയൊക്കെ തിരിച്ചു അടച്ചെങ്കിലും ഇപ്പോ അടവ് ഇല്ല.. ജപ്തി അല്ലാതെ ഞങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല ”

“സർ ഇങ്ങനെ പെട്ടന്നു ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും.. ഒരു കാലാവധി കൂടി തരണം പ്ലീസ് സർ ” നന്ദ അപേക്ഷിച്ചു.

“ഞങ്ങൾക്ക് ഒന്നും ചെയ്യാൻ നിർവാഹമില്ല, ഞങ്ങൾ ബാങ്കിലെ ജോലിക്കാർ മാത്രമാ, ജപ്തി നിർത്തിവെക്കാൻ മുകളിൽ നിന്നു അനുവാദം വരണം. അല്ലാത്ത പക്ഷം ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ മതിയാകു ”

അവർ നടപടികൾ എല്ലാം പൂർത്തിയാക്കി തിരികെ പോയി. ആളുകൾ എല്ലാം കൂട്ടം കൂടി നിൽക്കുന്നുണ്ട്. വിഷ്ണുവും ലക്ഷ്മി അമ്മയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. നന്ദ വീണ്ടും അച്ഛന്റെ അടുത്തെത്തി. അയാളുടെ തോളിൽ ചാരി ഇരുന്ന ശാരദ പെട്ടന്ന് ബോധരഹിതയായി താഴെ വീണു.
കല്യാണിയും നന്ദയും പെട്ടന്ന് അവരെ താങ്ങിപിടിച്ചു.

“അമ്മേ.. കണ്ണു തുറക്ക് അമ്മേ ” 2 പേരും മാറി മാറി വിളിച്ചു. പെട്ടന്ന് അവിടെ നിന്ന ആരോ കുറച്ചു വെള്ളം കൊണ്ട് വന്നു ശാരദയുടെ മുഖത്തു തളിച്ചു. അവർ മെല്ല ആയാസപ്പെട്ട് കണ്ണുകൾ തുറന്നു.

“മാധവേട്ടാ… നമ്മുടെ വീട്.. അവർ പതിയെ പറഞ്ഞു

“ശാരദേ.. നീ കരയാതെ.” മാധവനും കരയുകയായിരുന്നു.

നന്ദ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.

“ഹോസ്പിറ്റലിൽ കൊണ്ടുപോകാം മാധവേട്ടാ ” നന്ദ തിരിഞ്ഞു നോക്കുമ്പോൾ വിഷ്ണുവാണ്. അവരുടെ മറുപടിക്ക് കാത്തു നില്കാതെ വിഷ്ണുവും ലെക്ഷ്മിയമ്മയും ചേർന്ന് ശാരദയെ താങ്ങി എണീപ്പിച്ചു. നന്ദ അച്ഛനെ പിടിച്ചു എഴുന്നേൽപ്പിച്ചു..

“അമ്മ ഇവിടെ നിൽക്ക്, ഞങ്ങൾ പോയിട്ട് വരാം ” വിഷ്ണു ലെക്ഷ്മിയമ്മയോട് പറഞ്ഞു.

കല്യാണിയും വിഷ്ണുവും ചേർന്ന് ശാരദയെ പിടിച്ചു കാറിനു അടുത്തേക്ക് നടന്നു. പിന്നാലെ അച്ഛനും നന്ദയും. കാർ ശര വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. സിറ്റി യിലെ ഹോസ്പിറ്റലിൽ എത്തി, ശാരദയെ ഉള്ളിലേക്കു കയറ്റി മറ്റുള്ളവർ പുറത്തു നിന്നു.. കല്യാണി നന്ദയെയും അച്ഛനെയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
അവൾ ഇടയ്ക്കു ഫോൺ ചെയ്തു മീരയെ കാര്യം അറിയിച്ചു. അവൾ ഉടനെ തന്നെ എത്തുകയും ചെയ്തു.

കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ പുറത്തേക് വന്നു. ശാരദ നോർമൽ ആണെന്നും ബിപി അല്പം കൂടിയതിന്റെ കുഴപ്പം ആണെന്നും അറിയിച്ചു. തത്കാലം 1 ദിവസം അഡ്മിറ്റ്‌ ചെയ്തു. നന്ദ ആകെ തകർന്നു നിൽക്കുകയായിരുന്നു. കുറെ നേരം അവളോടൊപ്പം നിന്നിട്ട് മീര തിരികെ പോയി. കല്യാണിയും വിഷ്ണുവും നന്ദയോടൊപ്പം ഹോസ്പിറ്റലിൽ നിന്നു.

വിഷ്ണു എല്ലാ കാര്യങ്ങൾക്കും അവർക്കൊരു സഹായമായി ഉണ്ടായിരുന്നു.

“മാധവേട്ടാ, ശാരദ ചേച്ചിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എത്ര നേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്, വന്നേ, ഒരു ചായ എങ്കിലും കുടിക്കാം ” വിഷ്ണു അയാളുടെ അരികിൽ വന്നു പറഞ്ഞു.

“വേണ്ട മോനെ.. എനിക്കൊന്നും വേണ്ട.. ഈ കുഞ്ഞുങ്ങൾക്ക് എന്തേലും കഴിക്കാൻ വാങ്ങികൊടുത്താൽ മതി ”

“അച്ഛൻ ഇല്ലാതെ ഞാൻ പോവില്ല “നന്ദ വിതുമ്പി.

“നിങ്ങൾ പോയിട്ട് വാ.. എന്നിട്ട് അച്ഛൻ കഴിക്കാം. കല്യാണി.. നന്ദയെയും കൂട്ടി ചെല്ല് മോളെ ”
കല്യാണി അവളെയും കൂട്ടി പുറത്തേക്ക് നടന്നു.
വിഷ്ണു അവരെ ക്യാന്റീനിലേക്ക് കൂട്ടികൊണ്ട് പോയി. ഒരുപാട് നിർബന്ധിച്ചെങ്കിലും 2 പേരും ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അവസാനം ഒരു ഗ്ലാസ്‌ ചായ കുടിച്ചു.
വിഷ്ണു അതിനിടയിൽ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ചായ കുടിച്ചു കഴിഞ്ഞതും അവർ പോകാനായി എഴുന്നേറ്റു.

“സർ…… ആ ഫോണൊന്ന് തരുമോ വീട്ടിലേക്ക് വിളിക്കാനാ ” കല്യാണി ചോദിച്ചു
അവൻ ഫോൺ നൽകി. വീട്ടിലേക്ക് വിളിച്ചതിനു ശേഷം അവൾ ഫോൺ തിരികെ കൊടുത്തു..

“നന്ദയ്ക് ആരെയെങ്കിലും വിളിക്കണോ ” വിഷ്ണു ചോദിച്ചു.

“വേണ്ട സർ ”

“ഡി.. ദേവേട്ടനെ അറിയിക്കേണ്ട ” കല്യാണി അന്വേഷിച്ചു.

“ദേവനെ ഞാൻ ഇൻഫോം ചെയ്തിട്ടുണ്ട് ” വിഷ്ണു പറഞ്ഞു. നന്ദയും കല്യാണിയും അവന്റെ മുഖത്തേക് നോക്കി നിന്നു

“എന്റെ ഫ്രണ്ട് ആടോ ദേവൻ ” അവരുടെ തുറിച്ചു നോട്ടം കണ്ടു വിഷ്ണു പറഞ്ഞു.

അവർ തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ദേവൻ അവിടെ നില്പുണ്ടായിരുന്നു. അവളെ കണ്ടതും അവൻ അടുത്തേക്ക് എത്തി. ഒരു പൊട്ടിക്കരച്ചിലോടെ നന്ദ ദേവന്റെ മാറിലേക്ക് വീണു. അവൻ അവളെ ചേർത്ത് പിടിച്ചു. പിന്നെയാണ് കല്യാണിയും വിഷ്ണുവും അവിടെ നിൽക്കുന്നു എന്ന ബോധ്യം അവൾക്ക് വന്നത്. പെട്ടന് തന്നെ അവൾ ദേവന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി.

കുറച്ചു സമയത്തിന് ശേഷം കൈപമംഗലത്തു ദേവകി ഉൾപ്പെടെ നിന്നു കുറച്ചു പേർ അങ്ങോട്ടേക്ക് വന്നു. മാധവനെയും നന്ദയെയും ദേവകിയമ്മ ആശ്വസിപ്പിച്ചു. കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.. എല്ലാവർക്കും കൂടി അവിടെ നിൽക്കാൻ പറ്റാത്തതിനാൽ രാത്രി തിരികെ പോയി. നന്ദയും മാധവനും അവിടെ നിന്നു. അവർ നിർബന്ധിച്ചു വിഷ്ണുവിനെയും കല്യാണിയേയും വീട്ടിലേക്ക് പറഞ്ഞു വിട്ടു.

പിറ്റേന്നു രാവിലെ ശാരദയെ ഡിസ്ചാർജ് ചെയ്തു. ദേവൻ രാവിലെ എത്തി ബില്ല് ഒക്കെ അടച്ചു തീർത്തു. ആവിശ്യം ഉള്ള മെഡിസിൻ എല്ലാം വാങ്ങി അവർ ഇറങ്ങാൻ തയ്യാറായി.

“ദേവ… ഇവിടുന്ന് ഇറങ്ങിയാൽ ഇനി എങ്ങോട്ടാ.. “മാധവൻ വിഷാദനായി ചോദിച്ചു.

“നമ്മുടെ വീട്ടിലേക്ക്… നിന്റെ തറവാടായ കയ്പമംഗലത്തേക് ” അങ്ങോട്ടേക്ക് കയറി വന്ന ദേവകിയമ്മ പറഞ്ഞു.

“അമ്മേ അത്.. ”

“ഒന്നും പറയേണ്ട.. നീയും ശാരദയും മോളും ഇനി മുതൽ കയ്പമംഗലത് ഉണ്ടാവും. ” ദേവകിയമ്മ ഉറപ്പോടെ പറഞ്ഞു. ദേവൻ പുഞ്ചിരിച്ചു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിൽ നിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story