കറുത്ത നഗരം: PART 14

കറുത്ത നഗരം: PART 14

നോവൽ
എഴുത്തുകാരി: അമൃത അജയൻ

അടുത്ത നിമിഷം സ്ത്രീയും പുരുഷനും ഞെട്ടലോടെ അടർന്നു മാറി …..
വാതിലിന്റെ വിടവിലൂടെ അവർ ഞങ്ങളെ കണ്ടു …
ചെറുപ്പക്കാരൻ ഉടൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് ഭിത്തിയുടെ മറവിലേക്ക് പോയി …..
ഞങ്ങൾ വാതിലിന്റെ അടുത്തേക്ക് നീങ്ങി ….

അതിനിടയിൽ റിവോൾവർ എടുത്ത് കയ്യിൽ പിടിച്ചിരുന്നു ….

ഷാനവാസിന്റെ കയ്യിലും റിവോൾവർ ഉണ്ടായിരുന്നു …

ഷാനവാസ് വാതിലിന്റെ ഇടതുഭാഗത്തെ ചുമരിലേക്ക് ചാരി നിന്നു …

വലതു കയ്യിൽ റിവോൾവർ പിടിച്ചു കൊണ്ട് ഇടം കൈ കൊണ്ട് വാതിൽ തള്ളി തുറന്നു … അകത്തേക്ക് തോക്കു ചൂണ്ടി ..

പക്ഷെ അവിടം ശൂന്യമായിരുന്നു …

ഒരു മണ്ണെണ്ണ സ്റ്റൗവും കുറച്ച് പാത്രങ്ങളും അവിടെ ഉണ്ടായിരുന്നു …. മറ്റൊരു മൂലയിൽ രണ്ട് ട്രാവൽ ബാഗും ..

ഞങ്ങൾ ശ്രദ്ധാ പൂർവ്വം കാലുകൾ മുന്നോട്ട് വച്ചു …….

കണ്ണുകൾ നാലുപാടും സഞ്ചരിച്ചു കൊണ്ടിരുന്നു ……

ഇടതുഭാഗത്ത് ശൂന്യമായ ഒരു ജനൽ കണ്ടു …

അതിലൂടെ പുറത്ത് കടന്നിരിക്കണം …..

ഞങ്ങൾ ഓടി ജനലിനരികിലെത്തി …. പുറത്തേക്ക് തലയിട്ടു നോക്കി …..

അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല …

ഞങ്ങൾ ജനലിലൂടെ പുറത്തേക്ക് ചാടി ….. മൂന്നു പേരും മൂന്നു ഭാഗത്തേക്ക് നീങ്ങി ചുറ്റിനും നോക്കി ….

പിൻഭാഗത്തെ കുറ്റൻ പാറക്കെട്ടിനപ്പുറം കരിയില ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടു ….

ഞങ്ങളും ആ ഭാഗത്തേക്ക് നീങ്ങി ….

പാറയുടെ മറപറ്റി മുന്നിലേക്ക് ചെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് തോക്ക് ചൂണ്ടി കൊണ്ട് ഞങ്ങൾ ചാടി വീണു …..

പാറക്കു പിന്നിലുള്ള ചെറിയ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ചാടിയോടുന്ന രണ്ടു പേരെയും ഞങ്ങൾ കണ്ടു ….

അവർക്കു പിന്നാലെ ഞങ്ങളും കുതിച്ചു….

അതിനിടയിൽ ചെറുപ്പക്കാരൻ ഇടതു ഭാഗത്തേക്ക് തിരിഞ്ഞോടി ….

ഷാനവാസ് അവനു പിന്നാലെ കുതിച്ചു …

കിരണും ആ ഭാഗത്തേക്ക് ഓടി ….

പെൺകുട്ടിക്കു പിന്നാലെ ഞാനും ….

ഓട്ടത്തിനിടയിൽ അവൾ എവിടെയോ കാൽ തട്ടി വീണു …

ആ സെക്കന്റുകൾ മതിയായിരുന്നു എനിക്കവളുടെ അടുത്തെത്താൻ …..

അതിനിടയിൽ അവൾ പിടഞ്ഞെഴുന്നേറ്റ് ഓടാൻ ശ്രമിച്ചു ……

പക്ഷെ അവളുടെ മുടിത്തുമ്പിൽ എനിക്കു പിടി കിട്ടി …..

ആ അവസരം ഞാൻ നന്നായി ഉപയോഗിച്ചു ….

മുടിയിൽ പിടിച്ച് ശക്തിയിൽ പിന്നിലേക്ക് മലർത്തി ….

അവൾ തല കുനിച്ച് ഒന്നു വട്ടം കറങ്ങി … അപ്പോഴേക്കും എനിക്കവളുടെ കൈത്തണ്ടയിലും പിടികിട്ടി …..

വലിച്ചുയർത്തി എടുക്കുന്നതിനിടയിൽ അവളെന്റെ കൈത്തണ്ടയിൽ കടിച്ചു …..

ഒരു നിമിഷം എന്റെ കൈ അയഞ്ഞ മാത്രയിൽ അവളെന്നിൽ നിന്നും കുതറിയോടി …..

തൊട്ടുപിന്നാലെ ഞാനും …..

അതൊരു ജീവൻ മരണ പോരാട്ടമായിരുന്നു …….

വലതു ഭാഗത്ത് 50 അടിയിലേറെ താഴ്ച്ച …..

മുകളിലൂടെയാണ് ഞങ്ങൾ ഓടുന്നത് ….

അവൾ മുന്നിലേക്ക് കുതിച്ചു പാഞ്ഞു …. പിന്നാലെ ഞാനും …..

തൊട്ടടുത്ത നിമിഷത്തിൽ മുന്നിലൊരു അലർച്ച …….!!!

ഞാൻ ഭയന്നതു തന്നെ സംഭവിച്ചു …..

അവൾ കാൽ വഴുതി താഴേക്ക്‌ …….!!

“Nooooooooo ,,,,,,,,,” ഞാൻ അലറി ……

പക്ഷെ അതു സംഭവിച്ചു കഴിഞ്ഞിരുന്നു …..

ഞാൻ വലം കൈ നെറ്റിയിലൂടെ ചേർത്ത് മുടിക്കിടയിലൂടെ വിരൽ കയറ്റി കുടഞ്ഞു …..

അവൾ താഴെ കല്ലാറിന്റെ കുത്തൊഴുക്കിലേക്ക് പതിച്ചു എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു …

പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു ….

മുന്നിലേക്ക് നോക്കിയ ഞാൻ കണ്ടു പാറക്കെട്ടിനു മുകളിലേക്ക് പരതുന്ന ഒരു കൈ ……

ഞാൻ ഒറ്റ കുതിപ്പിന് അവിടെ എത്തി ….

താഴെ പാറയുടെ കൂർത്ത മുനമ്പിൽ ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ച് കിടന്നു മറുകൈ കൊണ്ട് മുകളിൽ പരതുകയാണ് അവൾ രക്ഷപെടാൻ ഒരു പിടിവള്ളിക്കായി ….

എന്റെ മനസിൽ പ്രതീക്ഷയുടെ നാളം തെളിഞ്ഞു ……

ഞാൻ ഇടം കാൽ പിന്നിൽ ബലപ്പിച്ച് കുനിഞ്ഞ് അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു…

പക്ഷെ മുകളിലേക്കുയർത്താൻ കഴിയുമായിരുന്നില്ല ……

ബലം കൊടുത്ത് വലിക്കുന്നതിനാൽ ഉച്ചത്തിൽ മറ്റുള്ളവരെ വിളിക്കാനും എനിക്ക് കഴിയുമായിരുന്നില്ല …..

ഒരു നിമിഷം ശ്രദ്ധ മറിയാൽ അവൾ മാത്രമല്ല ഞാനും……

ഞാനെത്ര ശ്രമിച്ചിട്ടും അവളെ മുകളിലേക്കുയർത്താൻ കഴിയുന്നുണ്ടായിരുന്നില്ല …..

അടുത്ത നിമിഷം പിന്നിൽ ബൂട്ട്സിന്റെ ശബ്ദം കേട്ടു …..

കിരണായിരുന്നു അത് …..

എന്റെ കൈകൾക്കൊപ്പം കിരണിന്റെ കൈകൂടി അവളുടെ കൈത്തണ്ടയിൽ മുറുകി …..

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളവളെ വലിച്ചു യർത്തി മുകളിലേക്കിട്ടു …….

ഞാനവളെ വലിച്ചുയർത്തി …. നനഞ്ഞ തുണി പോലെ അവൾ മുകളിലേക്കുയർന്നു വന്നു …….

പൂർണ്ണമായും ക്ഷീണിതയായി കഴിഞ്ഞിരുന്നു അവൾ ……

അവളുടെ കഴുത്തിലൂടെ കൈ ചുറ്റി എന്നിലേക്ക് പിടിച്ചടുപ്പിച്ചു കൊണ്ട് ഞങ്ങൾ നടന്നു …….

തിരികെ ആ കെട്ടിടത്തിലെത്തുമ്പോൾ ചെറുപ്പക്കാരൻ നിലത്ത് ഒരു തൂണിൽ ചാരി ഇരിപ്പുണ്ടായിരുന്നു …..

അവന്റെ തല നെഞ്ചിലേക്ക് തൂങ്ങിക്കിടക്കുകയാണ് …. കൈകൾ പിന്നിലേക്ക് പിടിച്ച് വിലങ്ങിട്ടിട്ടുണ്ടായിരുന്നു ……. തൊട്ടടുത്ത് ഷാനവാസ് നിൽപ്പുണ്ട് …..

ഞങ്ങളെ കണ്ടപ്പോൾ ഷാനവാസ് അവന്റെ കോളറിൽ പിടിച്ചുയർത്തി ……

കിരൺ അകത്തു കയറി അവർ സൂക്ഷിച്ചിരുന്ന ചില സാധനങ്ങൾ കൂടി എടുത്തു കൊണ്ട് പുറത്തേക്ക് വന്നു ….

അവരെയും കൊണ്ട് ഞങ്ങൾ തിരികെ പാറക്കെട്ടിറങ്ങി ……..

* * * * * * * * * * * * * * * * * * * * * * * * *

രാത്രി 7 മണി …

പോലീസ് ക്യാമ്പിലെ ഇടിമുറിയിലായിരുന്നു ഞങ്ങൾ …..

ചെയറിൽ കൈ പിന്നിലേക്ക് കെട്ടിവച്ച നിലയിൽ രണ്ടു പേരും ഇരിപ്പുണ്ട്…..

മുന്നിലൊരു ചെയറിൽ ഞാൻ ഇരുന്നു …..

അവർക്കു ചുറ്റും ഷാനവാസും കിരണും സജീവും …..

”എന്താടാ നിന്റെ പേര് …….?” ഞാൻ ചോദിച്ചു ……

അവൻ തലമുകളിലേക്ക് ചലിപ്പിച്ച് കണ്ണുയർത്തി എന്റെ നേർക്ക് നോക്കി വീണ്ടും പഴയതു പോലെ കുമ്പിട്ടിരുന്നു ……

” ചോദിച്ചത് കേട്ടില്ലേ ……” എന്റെ ശബ്ദമുയർന്നു …

ഉടൻ സജീവ് അവന്റെ കഴുത്തിലൂടെ കൈകടത്തി മുറുക്കി മുകളിലേക്കുയർത്തി ……

” പറയെടാ ….” സജീവിന്റെ ശബ്ദം മുറിക്കുള്ളിൽ പ്രകമ്പനം കൊണ്ടു …

” അ … ജിത്ത് ……… അജി ….. ത്ത് ” അവൻ തളർച്ചയോടെ പറഞ്ഞു …… വാക്കുകൾ പലയിടത്തും മുറിഞ്ഞു പോയി ……

അവരുടെ ബാഗിൽ നിന്നും ലഭിച്ച അവന്റെ id കാർഡിലേക്ക് ഞാൻ നോക്കി ……

അജിത്ത് ശശാങ്കൻ
Age 27
സ്റ്റിൽ ഫോട്ടോഗ്രാഫർ
വിഷ്വൽ മാക്സ് …

”നിന്റെ പേരോടി ….” ഞാൻ ചോദിച്ചു ….

” ശരണ്യ …..”

“എടീ … ” ഗർജിച്ചു കൊണ്ട് ചാടിയെഴുന്നേറ്റ് ഒറ്റക്കുതിപ്പിന് ഞാനവളുടെ അടുത്തെത്തിയതും ആ കവിളത്ത് കുത്തിപ്പിടിച്ച് പിന്നിലേക്ക് മലർത്തിയതും ഒരുമിച്ചായിരുന്നു ….

“മര്യാതക്ക് പറയെടീ ….” ഞാൻ മുരണ്ടു …

” സൈന്ധവി ….. ” ഭയന്നു വിറച്ച് അവൾ പറഞ്ഞു … അവളുടെ ചുണ്ടുകൾ പേടിയിൽ വിറകൊള്ളുന്നുണ്ടായിരുന്നു …

ഞാൻ പിടിവിട്ട് തിരികെ ചെയറിൽ വന്നിരുന്നു …….

പിന്നെ ഷാനവാസിന്റെ മുഖത്തേക്ക് നോക്കി …..

ഷാനവാസ് നടന്ന് അജിത്തിന്റെ പിന്നിലായി നിന്നു …

അവന്റെ ഇരു തോളത്തേക്കും രണ്ട് കയ്യും വച്ച് ഒന്നമർത്തി ….

പിന്നെ ചോദിച്ചു ….

” ആരെയൊക്കെയാ നിങ്ങൾ കൊന്നത് …..?”

അവൻ നിഷേധാർത്ഥത്തിൽ തല കുടഞ്ഞു …..

” പറയെടാ മോനേ ……..” ഷാനവാസിന്റെ ശബ്ദത്തിന്റെ മൂർച്ച കൂടി ……

” ആരെയും കൊന്നിട്ടില്ല …..” അജിത്ത് നിഷേധിച്ചു …

“ഫ …..റാസ്കൽ .. ” ഒറ്റ നിമിഷം കൊണ്ട് അവന്റെ ചെയർ വട്ടം കറക്കി ഷാനവാസിന്റെ നേർക്ക് തിരിച്ച് അവന്റെ കരണത്ത് ആഞ്ഞടിച്ചു ….

അവൻ ഒരു വശത്തേക്ക് വേച്ചുപോയി ……

വീണ്ടും അടിക്കാൻ കയ്യോങ്ങിയെങ്കിലും ഞാൻ തടഞ്ഞു ….

ഞാനെഴുന്നേറ്റ് അവന്റെയടുത്തേക്ക് ചെന്നു ……

“നിങ്ങളീ കഥയിലെ വില്ലൻമാരല്ല എന്നെനിക്കറിയാം …… ഉള്ള സത്യം തുറന്നു പറഞ്ഞാൽ നിങ്ങൾക്ക് മാപ്പുസാക്ഷിയാകാം ….വെറുതെ ഈ പ്രായത്തിൽ ജയിലിൽ കിടന്ന് തീർക്കണോ …….”

ഞാൻ അനുനയത്തിൽ ചോദിച്ചു …

പക്ഷെ അജിത്തിന്റെ മുഖത്ത് ഒരു പുശ്ച ഭാവം നിഴലിച്ചു ……

അവൻ ചുണ്ടു കോട്ടി ചിരിച്ചു ……

“ഡാ …….” മുഷ്ടി ചുരുട്ടികൊണ്ട് കിരൺ മുന്നിലേക്ക് വന്നെങ്കിലും ഞാൻ തടഞ്ഞു…..

ഞാൻ സൈന്ധവിയുടെ അടുത്ത് ചെന്നു … അവളിരുന്ന ചെയറിന്റെ കൈപ്പിടിയിൽ കൈകളൂന്നി അവൾക്കഭിമുഖമായി കുനിഞ്ഞു നിന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഞാൻ ചോദിച്ചു………….

” എലിസബത്തിനെയും ജയിംസിനെയും എന്തിനാ കൊന്നത് ……?”

അവൾ എന്റെ മുഖത്തു നിന്നും ദൃഷ്ടി മാറ്റി ….. ആ കണ്ണുകളിൽ ഭയം ഞാൻ കണ്ടു …

“ഞങ്ങളല്ല ……….” നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു ….

ഞാൻ ചുണ്ടു കടിച്ചു കൊണ്ട് നിഷേധാർത്തത്തിൽ തല വെട്ടിച്ചു …

” സജീവ് ……” ഞാൻ വിളിച്ചു …

” yes മാഡം … ”

”എനിക്കിവരുടെ നാവിൽ നിന്നു തന്നെ സത്യമറിയണം …..” ഞാൻ കടുപ്പിച്ചു പറഞ്ഞു ….

സജീവ് വാച്ച് ഊരി വലിയ വട്ട മേശയിലേക്കിട്ടു …….

അജിത്തിന്റെ കൈകൾ സ്വതന്ത്രമാക്കി ….

അടുത്ത നിമിഷം അവനെ വലിച്ചുയർത്തി കരണത്ത് ആഞ്ഞടിച്ചു…..

പിന്നെ വില്ലു പോലെ വളച്ച് മുതുകത്ത് രണ്ടിടി ഇടിച്ചു ….

മൂന്നാമത് ഇടിക്കാൻ കയ്യോങ്ങിയതും സൈന്ധവി പറഞ്ഞു……..

” വേണ്ട ………. സർ …. വേണ്ട …… അവനെ ഒന്നും ചെയ്യല്ലെ ….. ഞാൻ പറയാം …… എല്ലാം പറയാം …….” അവൾ നിലവിളിക്കുകയായിരുന്നു …..

“സജീവ് മതി ….”

പക്ഷെ ഉയർത്തിയ കൈ സജിവ് അവന്റെ മുതുകത്ത് തന്നെ മുട്ടിച്ചു ……..

അവൻ കുഴഞ്ഞ് നിലത്തേക്ക് വീണു …. “പറയാം …. പറയാം ….” അവന്റെ ശബ്ദവും വിറച്ചു ……

സജീവ് അവനെ നിലത്ത് നിന്നും വലിച്ചെടുത്ത് ചെയറിലിരുത്തി ….

സൈന്ധവിയുടെ കയ്യും ഞങ്ങൾ സ്വതന്ത്രമാക്കി …

രണ്ടു പേർക്കും കുടിക്കാൻ മിനറൽ വാട്ടറിന്റെ ഓരോ ബോട്ടിൽ നൽകി …..

അവർ ആർത്തിയോടെ വെള്ളം കുടിച്ചു …….

സൈന്ധവി പറഞ്ഞു തുടങ്ങി ……

” ഇടുക്കിയിലെ രാജാക്കാടിലാണ് എന്റെ വീട് … അച്ഛൻ വിശ്വനാഥന്റെയും അമ്മ ജലജയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയവൾ …… രണ്ട് വർഷം മുൻപാണ് ബാഗ്ലൂരിലെ സബർഗിരി എൻജിനിയറിംഗ് കോളേജിൽ ഞാൻ പഠിക്കാനായി പോയത് …. ആയിടക്ക് കോളേജിൽ ഒരു ബ്യൂട്ടി കോണ്ടസ്റ്റ് നടന്നു …. ബാംഗ്ലൂരിലെ പ്രശസ്ഥമായ വിഷ്വൽ മാക്സ് എന്ന കമ്പനിയായിരുന്നു അത് സംഘടിപ്പിച്ചത്…. ഒരുപാട് പേർ അതിൽ പങ്കെടുത്തു …..

പ്രോഗ്രാം കഴിഞ്ഞപ്പോൾ അവർ ഒരു ബ്രോഷർ വിതരണം ചെയ്തു ….. അതിൽ ഒരു ആഡ് ഉണ്ടായിരുന്നു …..

പ്രശസ്ഥ പരസ്യ സംവിധായകരുടെ കീഴിൽ വർക്ക് ചെയ്യാൻ യൂത്ത്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞിട്ട് ….

പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ഒക്കെ ചെയ്യാൻ അവസരമുണ്ട് ….

മെയ്ൻ ആർട്ടിസ്റ്റ് , ജൂനിയർ ആർട്ടിസ്റ്റ് , ലൈറ്റ് ബോയ്സ് അങ്ങനെ അതിന്റെ എല്ലാ മേഘലയിലേക്കും ഓഫർ ഉണ്ട് …… ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു ….

ആദ്യ വർഷം ഞാനതൊന്നും മൈൻട് ചെയ്തില്ല …. പക്ഷെ കഴിഞ്ഞ വർഷം … വീണ്ടും അവർ പ്രോഗ്രാം സംഘടിപ്പിച്ചു , അപ്പോഴും കിട്ടി അതു പോലൊരു ബ്രോഷർ ….

അന്ന് ഞങ്ങൾ ഫ്രണ്ട്സ് ഒക്കെ ചേർന്നിട്ട് അതിലൊന്നു പോയി നോക്കാൻ പ്ലാൻ ചെയ്തു …..

അന്നാരൊക്കെയോ പറഞ്ഞു , കുറേ സീനിയേർസ് ഒക്കെ പോയിട്ടുണ്ട് , ജൂനിയർ ആർട്ടിസ്റ്റ് ആയാൽ പോലും നല്ല സാലറി കിട്ടും …

പിന്നെ ചില ഫേമസ് മോഡൽസിന്റെ പേരൊക്കെ പറഞ്ഞിട്ട് പറഞ്ഞു അവരൊക്കെ നമ്മുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു ….. ഇങ്ങനെ പോയി രക്ഷപ്പെട്ടതാ എന്നൊക്കെ ..

അതൊക്കെ കേട്ടപ്പോ ഞങ്ങടെ മനസിളകി ….. മാത്രമല്ല ബാംഗ്ലൂര് പോലൊരു നഗരത്തിൽ ജീവിക്കാൻ കൂലിപ്പണിക്കാരനായ അച്ഛൻ അയച്ചു തരുന്ന പണം പോരാന്ന് തോന്നിയ സമയമായിരുന്നു ….

അച്ഛനോട് എക്സാം ഫീസെന്നും , ഹോസ്റ്റൽ ഫീസെന്നും ഒക്കെ കള്ളം പറഞ്ഞു പണം വാങ്ങുമായിരുന്നു ഞാൻ …. ഒരു ജോലി കിട്ടിയാ ഇനി അതൊഴിവാക്കാല്ലോ എന്നും വിചാരിച്ചു ……

അങ്ങനെയാണ് അന്ന് …ഞങ്ങൾ നാലു പേരും കൂടി അവിടെ ഇന്റർവ്യൂന് പോയത് ……”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 6

കറുത്ത നഗരം: ഭാഗം 7

കറുത്ത നഗരം: ഭാഗം 8

കറുത്ത നഗരം: ഭാഗം 9

കറുത്ത നഗരം: ഭാഗം 10

കറുത്ത നഗരം: ഭാഗം 11

കറുത്ത നഗരം: ഭാഗം 12

കറുത്ത നഗരം: ഭാഗം 13

Share this story