Kerala
ഒരു ആശുപത്രിക്ക് കൂടി എൻക്യുഎഎസ് അംഗീകാരം; 190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്കോർ നേടിയാണ് എൻ ക്യു എ എസ് അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 190 ആശുപത്രികളാണ് ദേശീയ ഗുണനിലവാരത്തേക്ക് ഉയർന്നത്
ഘട്ടംഘട്ടമായി പരമാവധി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആകെ 190 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 82 ആശുപത്രികൾക്ക് പുനഃഅംഗീകാരവും ലഭിച്ചിട്ടുണ്ട്
അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 129 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയത്.