Kerala
കൊല്ലത്ത് കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. മൈലക്കാട് സ്വദേശി സുനിൽകുമാറാണ്(43) പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം. പ്രതിയെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം തന്നെ കൊല്ലം സിറ്റി പോലീസ് അറിയിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ കെഎസ്ആർടിസി ബസിൽ വെച്ച് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഇയാളുടെ ചെയ്തികൾ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.