Kerala

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു; കേരളത്തിൽ 430 ആക്ടീവ് കേസുകൾ

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം. ആകെ കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 1009 കേസുകളാണ് നിലവിലുള്ളത്.

കേരളത്തിൽ നിലവിൽ 430 ആക്ടീവ് കേസുകളുണ്ട്. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളുണ്ടായി. രാജ്യത്താകെ മെയ് 19ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. കൂടുതൽ പരിശോധനകൾ നടക്കുന്നതിനാലാണ് കേരളത്തിലെ കേസുകളുടെ എണ്ണവും വർധിക്കുന്നത്

അതേസമയം ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. അതേസമയം പ്രായമായവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം.

Related Articles

Back to top button
error: Content is protected !!