National

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്, എൻഐഎ കോടതിയിൽ പോകേണ്ടെന്ന് നിയമോപദേശം

ഛത്തിസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തിസ്ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും. ഡൽഹിയിൽ നിന്നുള്ള അഭിഭാഷകൻ സഭക്ക് വേണ്ടി ഹാജരാകും. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടമുണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം

നിലവിൽ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് ഇന്നലെ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ എൻഐഎ കോടതിയെ സമീപിക്കാനായിരുന്നു ആദ്യ തീരുമാനം. അതേസമയം സെഷൻസ് കോടതി തീരുമാനം വന്നതിന് പിന്നാലെ ബജ്‌റംഗ് ദൾ പ്രവർത്തകർ കോടതിക്ക് പുറത്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു

സെഷൻസ് കോടതി നടപടി ആരംഭിക്കും മുമ്പ് തന്നെ ബജ്‌റംഗ് ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്‌

Related Articles

Back to top button
error: Content is protected !!