National
കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; മലയാളി എംപിമാർ ഛത്തിസ്ഗഢിലേക്ക് പുറപ്പെട്ടു

ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തിസ്ഗഢിലേക്ക് പുറപ്പെട്ടു. എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹന്നാൻ തുടങ്ങിയവർ ഛത്തിസ്ഗഢിലെ ദുർഗിലെത്തും. ഡൽഹിയിൽ നിന്നാണ് എംപിമാർ യാത്ര തിരിച്ചത്.
അതേസമയം ബിജെപി നേതാവ് അനൂപ് ആന്റണിയും ഇന്ന് ഛത്തിസ്ഗഢിലെത്തും. നിയമസഹായത്തിനായാണ് അനൂപ് ആന്റണിയെ ബിജെപി കേന്ദ്രനേതൃത്വം അയച്ചത്. ഛത്തിസ്ഗഢ് ഉപമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനൂപ് ആന്റണി കേസിന്റെ വിവരങ്ങൾ തിരക്കും
ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ ഇടപെടണമെന്ന് റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. കന്യാസ്ത്രീകളുടെ സേവന പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താനാണ് ഇടപെടേണ്ടതെന്നും വൈദികൻ ആവശ്യപ്പെട്ടു.