National

കന്യാസ്ത്രീകൾ ഇന്ന് ഛത്തിസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

ഛത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരാഴ്ചയായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്. ഇന്ന് കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും. ഛത്തിസ്ഗഡ് മുൻ അഡീഷണൽ അഡ്വ. ജനറൽ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കായി കോടതിയിൽ ഹാജരാകുക

ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നീ യുഡിഎഫ് എംപിമാർ ഇന്ന് ദുർഗിലെത്തി കന്യാസ്ത്രീകളെ കാണും.

Related Articles

Back to top button
error: Content is protected !!