Kerala

ഒമാക് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ആഘോഷ പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഒമാക് കോഴിക്കോട് പ്രസിഡൻറ് ഹബീബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് അനുപമ എന്നിവർ മുഖ്യാതിഥികളായി. ശമ്മാസ് കത്തറമ്മൽ, മജീദ് താമരശ്ശേരി, സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടിയിൽ സംബന്ധിച്ച എല്ലാവർക്കും പുതുവത്സര സമ്മാനങ്ങൾ കൈമാറി.

Related Articles

Back to top button
error: Content is protected !!