Oman
ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു
മസ്‌കത്ത്: എന്‍വയണ്‍മെന്റ് അതോറിറ്റി(ഇവി)യുടെ നേതൃത്വത്തില്‍ ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു. സസ്‌റ്റൈനബിള്‍ മറൈന്‍ വൈല്‍ഡ് ലൈഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇന്നലെ ആഘോഷം സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ 30ന് ആണ് ജിസിസി രാജ്യങ്ങള്‍ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് വന്യജീവി ദിനം കൊണ്ടാടുന്നത്.
ഇഎയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. വന്യജീവി സര്‍വേ, ഫീല്‍ഡ് സ്റ്റഡീസ് എന്നിവയെല്ലാം രാജ്യം മുഴുവന്‍ നടത്താറുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ ഉറപ്പാക്കാനും ഇവിയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്.