
മസ്‌കറ്റ്: ഗാസ വിഷയത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാത്ത രാജ്യാന്തര സമൂഹത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ഒമാന്‍.
ജനീവയില്‍ നടക്കുന്ന 58ാമത് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിലാണ് യുഎന്നിലെ ഒമാന്‍ സ്ഥാനപതി ഇദിരിസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖഞ്ചരി വിമര്‍ശനമുന്നയിച്ചത്.
ഗാസയിലെ ജനങ്ങളുടെ ദുരിതം അകറ്റുന്നതില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇതിന് രാജ്യാന്തര സമൂഹം ഉത്തരവാദിയാണെന്നും സ്ഥാനപതി പറഞ്ഞു.