Oman
12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍
മസ്‌കത്ത്: അധികാര ലബ്ധിയുടെ സുദിനം പ്രമാണിച്ച് ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ സ്ഥാനാരോഹണത്തോടുള്ള ബഹുമാനാര്‍ഥമാണ് 12ന് ഞായറാഴ്ച രാജ്യം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടൊപ്പം രണ്ടു ദിവസം വാരാന്തയ അവധിയും കൂടുന്നതോടെ മൊത്തം അവധി ദിനങ്ങള്‍ മൂന്നായി മാറും. വെളളി, ശനി ദിനങ്ങളിലാണ് ഒമാനില്‍ വാരാന്ത അവധി നല്‍കുന്നത്.