ഒമാനി-ഖത്തരി സാമ്പത്തിക ഫോറം

മസ്‌കത്ത്: സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ നിക്ഷേപത്തിന് അവസരം ഒരുക്കാന്‍ തീരുമാനിച്ച് ഒമാനി-ഖത്തരി സാമ്പത്തിക ഫോറം. ഇന്‍ഫ്രാസ്‌ട്രെക്ചര്‍, ലോജിസ്റ്റിക്‌സ്, എനര്‍ജി, മാനുഫാക്ചറിങ് തുങ്ങിയ സുപ്രധാന രംഗങ്ങളില്‍ യോജിച്ചുള്ള നിക്ഷേപത്തിനാണ് ഫോറത്തില്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയത്. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമ്ദ് അല്‍ താനിയുടെ ഒമാന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇരു വിഭാഗവും യോഗം ചേര്‍ന്നത്.
ഖത്തര്‍ ഭരണാധികാരിയുടെ സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും കരാറിലും ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇത് നയതന്ത്ര രംഗത്തും സാമൂഹിക വികസനത്തിലും നിര്‍ണായകമാവുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്. സംസ്‌കാരിക-വിദ്യാഭ്യാസ-കായിക-യുവജന സഹകരണ രംഗങ്ങളിലും മൂന്ന് പ്രധാനപ്പെട്ട എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് കൂടി ഒമാനും ഖത്തറും കരാര്‍ ഒപ്പിട്ടിട്ടുണ്ട്.