Kerala

ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്‌നി വാൻ കണ്ടെത്തി

ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ ഒമ്‌നി വാൻ കണ്ടെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ മുഖ്യപ്രതി ജോമോന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ചിരി കവല കുറിച്ചി പാടത്തുള്ള വീട്ടിൽ നിന്നാണ് ഒമ്‌നി കണ്ടെത്തിയത്.

വ്യാഴാച പുലർച്ചെ പ്രതികളായ നാല് പേരും ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. ബിജുവിന്റെ സ്‌കൂട്ടർ തട്ടിയിട്ട ശേഷം ഈ വാഹനത്തിൽ വെച്ച് മർദിക്കുകയും കടത്തികൊണ്ടു പോകുകയുമായിരുന്നു. വാനിൽ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിഖും, മുഹമ്മദ് അസ്ലവും ചേർന്നായിരുന്നു. വാൻ ഓടിച്ചത് മുഖ്യപ്രതി ജോമോനാണ്.

ബിജുവിന്റെ സ്‌കൂട്ടർ നാലാംപ്രതി ജോമിൻ കുര്യൻ എറണാകുളം വൈപ്പിനിലെ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ജോമോന്റെ ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനെന്നു പറഞ്ഞാണ് വാഹനം കൊണ്ടുപോയതെന്ന് ഒമ്‌നി ഉടമ സിജോ പറഞ്ഞു. ക്രൂരമായ കൊലപാതകം നടന്നത് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ഇയാൾ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!