National
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സംയുക്ത പാർലമെന്റി സമിതിയിൽ പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സിംഗ് സുർജേവാല എന്നിവരടക്കമുള്ള നാല് പേരാണ് കോൺഗ്രസിൽ നിന്നുണ്ടാകാൻ സാധ്യത
തൃണമൂൽ കോൺഗ്രസിൽ നിന്ന് സാകേത് ഗോഖലെയും കല്യാൺ ബാനർജിയും സമിതിയിൽ ഉൾപ്പെട്ടേക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ബിൽ പാസാക്കാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിക്ഷം കേന്ദ്രത്തിനില്ല.
ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്. ബിൽ ഭരണഘടനാവിരുദ്ധമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തത്. ഇതോടെയാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.