Kerala
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി ഈട്ടിത്തോപ്പിലാണ് അപകടം. ഇരട്ടയാർ കാറ്റാടി കവല സ്വദേശി പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്.
അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. കുടുംബസമേതം ഈട്ടിത്തോപ്പിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. മകൻ ഷിന്റോ, ഭാര്യ, രണ്ട് മക്കൾ എന്നിവരാണ് മേരിക്കൊപ്പം ഉണ്ടായിരുന്നത്.
ഇറക്കം ഇറങ്ങുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. മേരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.