Kerala
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകലിൽ നേരിട്ട് പങ്കെടുത്ത ആളാണ് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് നിയാസ്.
കേരള- കർണാടക അതിർത്തിയിൽ നിന്നാണ് പ്രത്രിയെ പിടിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷന്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്. തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പോലീസ്.
തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. ഏഴംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ