Kerala
തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ്(22) മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അനന്തു, ഐബി എന്നിവരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരുക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഐബിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി. അനന്തുവിന്റെ പരുക്ക് ഗുരുതരമല്ല.