World

പെറുവിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഒരു കളിക്കാരൻ മരിച്ചു; നാല് താരങ്ങൾക്ക് പരുക്ക്

പെറുവിൽ പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരം മരിച്ചു. സഹകളിക്കാരായ നാല് പേർക്ക് പരുക്കേറ്റു. പെറുവിലെ ചിൽക കോട്ടോ കോട്ടോ സ്‌റ്റേഡിയത്തിലാണ് നടുക്കുന്ന സംഭവം. തലസ്ഥാന നഗരമായ ലിമയിൽ നിന്ന് 70 കിലോ മീറ്റർ അകലെയാണ് ചിൽക നഗരം

സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിരോധ താരമായ ഹ്യൂഗോ ഡി ലാ ക്രൂസ് എന്ന താരമാണ് മരിച്ചത്. യുവന്റൂഡ് ബെലാവിസ്ത-ഫാമിലിയ ചോക്ക മത്സരത്തിനിടെയാണ് സംഭവം

കനത്ത മഴയെയും കാറ്റിനെയും തുടർന്ന് താരങ്ങൾ കളി നിർത്തി ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ ഗ്രൗണ്ടിലേക്ക് വീഴുന്നതും കാണാം.

Related Articles

Back to top button
error: Content is protected !!