National

ഓപറേഷൻ സിന്ദൂർ: 22 മിനിറ്റിൽ ദൗത്യം ലക്ഷ്യം കണ്ടു, ധീരമായ നടപടിയെന്ന് രാജ്‌നാഥ് സിംഗ്

രാജ്യത്തിന്റെ യശസ്സുയർത്തിയ നടപടിയാണ് ഓപറേഷൻ സിന്ദൂറെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോക്‌സഭയിൽ 16 മണിക്കൂർ നീളുന്ന ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി

ഓപറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടി. മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. ഓപറേഷൻ സിന്ദൂറിലൂടെ 9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്തു. നൂറിലധികം തീവ്രവാദികളെ വധിച്ചു

ലഷ്‌കർ ഇ ത്വയിബ, ഹിസ്ബുൾ മുജാഹിദ്ദിൻ സംഘടനകളുടെ ആസ്ഥാനങ്ങൾ തകർത്തു. പാക് ആർമിയുടെയും ഐഎസ്‌ഐയുടെയും പിന്തുണ അവർക്കുണ്ടായിരുന്നു. മെയ് 7ന് രാത്രി 01.05ന് സൈന്യം ഓപറേഷൻ സിന്ദൂർ ദൗത്യം ആരംഭിച്ചു. 22 മിനിറ്റിൽ ഓപറേഷൻ ലക്ഷ്യം കണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!