National

പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി; വഖഫ് ബില്ലിന് ജെപിസിയുടെ അംഗീകാരം

14 ഭേദഗതികളോടെ വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്റ് സമിതിയുടെ(ജെപിസി) അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് പ്രതിപക്ഷം നിർദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു.

വോട്ടെടുപ്പിൽ പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേ തുടർന്ന് നിർദേശങ്ങൾ തള്ളിയതായും സമിതിത് നേതൃത്വം നൽകിയ ബിജെപി അംഗം ജഗദംബിക പാൽ പറഞ്ഞു. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബിൽ നിർദേശിക്കുന്നത്. ഭേദഗതി ബിൽ പ്രകാരം അമുസ്ലീങ്ങളായ രണ്ട് പേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും

വഖഫ് കൗൺസിലിന് ഭൂമി അവകാശപ്പെടാൻ കഴിയില്ല എന്നതടക്കം നിരവധി നിർദേശങ്ങൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വഖഫ് ബിൽ വേഗത്തിൽ പാസാക്കാൻ ശ്രമം നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

Related Articles

Back to top button
error: Content is protected !!