പ്രതിപക്ഷ ബഹളം: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും ബഹളത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു ഇരുസഭകളിലും ബഹളം. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ബഹളം വെച്ചു
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ രാവിലെ പാർലമെന്റ് കവാടത്തിലും എംപിമാർ പ്രതിഷേധിച്ചിരുന്നു. ജഗ്ദീപ് ധൻകറിന്റെ രാജിയിൽ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തി.
അതേസമയം അടുത്ത ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്് നടപടി തുടങ്ങി. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.