Kerala
ആ സംഘടന ശരിയല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം; ജമാഅത്തെ ഇസ്ലാമിയെ തള്ളി കെഎം ഷാജി

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആ സംഘടന ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശക്തമായ വിയോജിപ്പാണ് ആ സംഘടനയോടുള്ളത്. ഒരാൾ മരിച്ച് മണ്ണടിയുന്നതിന് മുമ്പ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെ എം ഷാജി പറഞ്ഞു
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ ജമാഅത്തെ ഇസ്ലാമി അണികൾ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു
അതേസമയം സ്‌കൂൾ സമയമാറ്റത്തിലെ വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെയും കെഎം ഷാജി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് എൽഡിഎഫിന്റെ തറവാട് സ്വത്തല്ല. 80 ശതമാനം ആളുകൾ അംഗീകരിച്ചെന്ന് സർക്കാർ പറയുന്നതാണ്. സമസ്ത എന്നല്ല, ഏത് സംഘടന ആശങ്ക അറിയിച്ചാലും അത് പരിഗണിക്കണമെന്നും കെഎം ഷാജി പറഞ്ഞു