National

പഹൽഗാം ഭീകരാക്രമണം: കേന്ദ്ര സർക്കാരിന് മൗനം, കാശ്മീർ ശാന്തമെന്ന് പ്രചരിപ്പിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ കേന്ദ്രസർക്കാരിന് മൗനമാണ്. കാശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിക്കുന്നു. ആഭ്യന്തര മന്ത്രിയും ഇന്റലിജൻസ് ബ്യൂറോ മേധാവിയും രാജിവെച്ചോ. ആക്രമണ സമയത്ത് എന്തുകൊണ്ട് പഹൽഗാമിൽ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു

ടിആർഎഫിനെ നിരീക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിച്ചു. കസബിനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാരിലെ ആഭ്യന്തര മന്ത്രി രാജിവെച്ചു. എന്തുകൊണ്ട് അമിത് ഷാ രാജിവെച്ചില്ലെന്നും പ്രിയങ്ക ചോദിച്ചു

പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനം എന്തുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയത്. മോദി ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ക്രെഡിറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!