National

പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ്. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടും. അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്നും മോദി പറഞ്ഞു

ബിഹാറിനെ മധുബനിയിൽ സംസാരിക്കുകയായിരുന്നു മോദി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഭീകരർ എവിടെ പോയി ഒളിച്ചിരുന്നാലും വെറുതെ വിടില്ല. കാശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവര്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകും

ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായി. തീവ്രവാദികളെയും പിന്തുണക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ സാധിക്കില്ല. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. തീവ്രവാദികളുടെ തലതൊട്ടപ്പൻമാരുടെ നട്ടെല്ല് തകർക്കുമെന്നും മോദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!