Kerala
പഹൽഗാം ഭീകരാക്രമണം: എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ആദരമർപ്പിച്ച് ഗവർണറും മന്ത്രിമാരും

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ ഭൗതികദേഹം സംസ്‌കരിച്ചു. കൊച്ചി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം ഇടപ്പള്ളി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. നേരത്തെ ഗവർണറും മന്ത്രിമാരും അടക്കം ആയിരങ്ങൾ ആദരം അർപ്പിക്കാനെത്തിയിരുന്നു
ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള എന്നിവർ ഒന്നിച്ചെത്തി ആദരമർപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഹൈബി ഈഡൻ ംെപി അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു
വീട്ടിൽ നടന്ന പൊതുദർശനം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു. ഇതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.