National
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്താൻ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്. പൂഞ്ചിൽ നിയന്ത്രണ രേഖയിൽ വെടിവെപ്പ് ഉണ്ടായി.
മാൻകോട്ട് സെക്ടറിലെ LOC ക്ക് സമീപം പാകിസ്താൻ സൈന്യം വെടിയുതിർത്തു. രാത്രിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്.