Kerala

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; പ്രതിപക്ഷ നേതാവ് ബിജെപിക്ക് ഓക്‌സിജൻ നൽകുന്നുവെന്ന് മന്ത്രി റിയാസ്

സീ പ്ലെയിൻ ഡാമുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതിയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമുകൾ കേന്ദ്രീകരിച്ചുള്ള സീ പ്ലെയിന് എതിർപ്പുകളുണ്ടാകില്ല. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവർ സ്വയം കണ്ണാടിയിൽ നോക്കണം. യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേൽപ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പാക്കുക

തൊഴിലാളി സംഘടനകൾ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. പാലക്കാട് നടക്കുന്ന സംഭവവികാസങ്ങൾ വട്ടിയൂർക്കാവിന്റെ വേർഷൻ ടൂ ആണ്. ബിജെപിക്കെതിരെ മിണ്ടുന്നവർ അല്ല യുഡിഎഫ് എംഎൽഎമാർ. കേരളത്തിന് ഫണ്ട് നിഷേധിച്ചപ്പോൾ കേന്ദ്രത്തിനെതിരെ ഇവർ മിണ്ടിയില്ല. നിലവിൽ ബിജെപി എംഎൽഎ ഉണ്ടാകുന്നതും യുഡിഎഫ് എംഎൽഎ ഉണ്ടാകുന്നതും ഒരുപോലെയാണെന്നായി

ബിജെപിക്കും കോൺഗ്രസിനും ഒരു ട്രാക്ടർ മതി. ഇരു കൂട്ടർക്കും ഒരു മുദ്രവാക്യമാണ്. മതനിരപേക്ഷ മനസ്സുള്ളവർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഓക്‌സിജൻ നൽകുകയാണ് പ്രതിപക്ഷന തോവ് ചെയ്യുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Back to top button